Gulf

കൊവിഡ് 19 പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി സൗദി ഭരണകൂടം; പുതിയ നിയമം നാളെ ഉച്ചക്ക് ശേഷം പ്രാബല്യത്തില്‍, മക്ക, മദീന, റിയാദ്, പട്ടണങ്ങളില്‍ നാളെ മുതല്‍ കര്‍ഫ്യൂ

വ്യാഴം ഉച്ചക്ക് മൂന്നു മണി മുതല്‍ റിയാദ്, മക്ക, മദീന പട്ടണങ്ങളിലേക്ക് പ്രവേശിക്കുന്നതിനും പുറത്ത് പോവുന്നതിനു വിലക്ക് ഏര്‍പ്പെടുത്തുകയാണ്. നാളെ മുതല്‍ ഈ പട്ടങ്ങളില്‍ ഉച്ചക്ക് മൂന്നു മണി മുതല്‍കര്‍ഫ്യൂ ഏര്‍പ്പെടുത്തും.

കൊവിഡ് 19 പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി സൗദി ഭരണകൂടം; പുതിയ നിയമം നാളെ ഉച്ചക്ക് ശേഷം പ്രാബല്യത്തില്‍, മക്ക, മദീന, റിയാദ്, പട്ടണങ്ങളില്‍ നാളെ മുതല്‍ കര്‍ഫ്യൂ
X

റിയാദ്: കൊവിഡ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നടപടികള്‍ ശക്തമാക്കുന്നതിനു കര്‍ഫ്യൂ സമയം നീട്ടുന്നതിനും ബന്ധപ്പെട്ട വകുപ്പുകള്‍ കൈ കൊണ്ട തീരുമാനത്തിനു സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കി. വ്യാഴം ഉച്ചക്ക് മൂന്നു മണി മുതല്‍ റിയാദ്, മക്ക, മദീന പട്ടണങ്ങളിലേക്ക് പ്രവേശിക്കുന്നതിനും പുറത്ത് പോവുന്നതിനു വിലക്ക് ഏര്‍പ്പെടുത്തുകയാണ്.

നാളെ മുതല്‍ ഈ പട്ടങ്ങളില്‍ ഉച്ചക്ക് മൂന്നു മണി മുതല്‍കര്‍ഫ്യൂ ഏര്‍പ്പെടുത്തും. റിയാദ്, മക്ക, മദിന തുടങ്ങിയ പട്ടങ്ങളിലേക്കു പ്രവേശിക്കുന്നതിനു പുറത്ത് പോവുന്നതിന് ഈ പട്ടണങ്ങളുടെ അതിര്‍ത്തി എവിടം മുതല്‍ എവിടം വരെയെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ തീരുമാനിക്കും. ഒരു പ്രവശ്യയില്‍ നിന്നും മറ്റൊരു പ്രവിശ്യയിലേക്കു യാത്ര ചെയ്യുന്നതിനു നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്രവിശ്യകളില്‍ നിന്നും പുറത്ത് പോവുന്നതും പ്രവശിക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തി. ഇത് പ്രകാരം സൗദിയിലെ പതിമൂന്ന് പ്രവിശ്യകളിലും പ്രവേശിക്കുന്നതിനു ഇവിടെയുള്ളവര്‍ പുറത്ത് പോവുന്നതിനു വിലക്കുണ്ട്.

വ്യാഴം ഉച്ച തിരിഞ്ഞ്് മൂന്നു മുതല്‍ നിയമം പ്രാബല്യത്തില്‍വരും. നേരത്തെ പ്രഖ്യാപിച്ച കര്‍ഫ്യൂ അവസാനിക്കുന്ന ദിവസം വരേയാണ് ഈ നിയമം. ആരോഗ്യ മന്ത്രാലയത്തിന്‍െ മറ്റു ബന്ധപ്പെട്ട വകുപ്പുകളുടെ ഉപദേശ പ്രകാരം മേല്‍പറയപ്പെട്ട പട്ടണങ്ങളിലും റിയാദ്. മക്ക, മദീന എന്നി പട്ടണങ്ങളില്‍ കര്‍ഫ്യൂ നിയമം ഉച്ചക്കു മൂന്നു മണി മുതലാക്കി നീട്ടും. മേല്‍പറയപ്പെട്ട പട്ടണങ്ങളോ പ്രവിശ്യകളിലോ മറ്റു മേഖലകളിലോ മറ്റു പട്ടണങ്ങളിലോ ആരോഗ്യ മന്ത്രാലയത്തിന്റെ ഉപദേശ പ്രകാരം ദിവസം മുഴുവന്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അധികാരമുണ്ടായിരിക്കും. കര്‍ഫ്യൂ നിയമത്തില്‍ ഇളവ് അനുവദിച്ച വിഭാഗങ്ങള്‍ക്ക് പുതിയ ഉത്തരവ് പ്രകാരം ഇളവ് ലഭിക്കും.

Next Story

RELATED STORIES

Share it