Gulf

ഒഎന്‍സിപി കുവൈത്ത് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഒഎന്‍സിപി കുവൈത്ത് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
X

ജീവ്‌സ് എരിഞ്ചേരി (പ്രസിഡന്റ്), കെ വി അരുള്‍ രാജ് (ജനറല്‍ സെക്രട്ടറി)

കുവൈത്ത് സിറ്റി: ഓവര്‍സീസ് എന്‍സിപി കുവൈത്ത് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കൊവിഡ് 19 പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച യോഗത്തിനുശേഷം ദേശീയ നേതൃത്വത്തിന്റെ അംഗീകാരത്തോടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.


കുവൈത്ത് ചാപ്റ്റര്‍ പ്രസിഡന്റ് ജീവ്‌സ് എരിഞ്ചേരി, ജനറല്‍ സെക്രട്ടറി കെ വി അരുള്‍രാജ്, ട്രഷറര്‍ ടി വി രവീന്ദ്രന്‍, രക്ഷാധികാരി ബാബു ഫ്രാന്‍സീസ്, വൈസ് പ്രസിഡന്റ് സണ്ണി മിറാന്‍ഡ, ജോയിന്റ് സെക്രട്ടറി മാക്‌സ് വെല്‍ ഡിക്രൂസ്, ജോയിന്റ് ട്രഷറര്‍ ശ്രീബിന്‍ ശ്രീനിവാസന്‍ എന്നിവരെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി നോബിള്‍ ജോസ്, സൂരജ് പോണത്ത്, ജോഫി മുട്ടത്ത്, മാത്യു വി ജോണ്‍, ബിജു മണ്ണായത്ത്, ബിജു സ്റ്റീഫന്‍, ശതാബ് അന്‍ജും, മുഹമ്മദ് സാജിദ്, അഫ്താബ് ജാഫര്‍ അലി, മന്‍ജീത് സിങ്, ഗണേഷ് ലാല്‍ജി പട്ടേല്‍, ഓം പ്രകാശ്, രമേഷ് മുഗല്ല, ഒഡിചിന്ന, ശ്രീമതി സൂസന്‍ ജോസ് എന്നിവരെയും തിരഞ്ഞെടുത്തു.


ബാബു ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ജീവ്‌സ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു.

Next Story

RELATED STORIES

Share it