Gulf

വീണ്ടും ലോകത്തെ വിസ്മയിപ്പിച്ച് ദുബയില്‍ അത്ഭുത കെട്ടിടം 'ബുര്‍ജ് ജുമേറ'

ദുബയ് ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ വിരലടയാളത്തിന്റെ മാതൃകയില്‍ പുതിയ കെട്ടിടത്തിന്റെ അടിത്തറ നിര്‍മിക്കുന്നു. 550 മീറ്റര്‍ ഉയരത്തിലാണ് ഈ കെട്ടിടം നിര്‍മിക്കപ്പെടുന്നത്. അന്താരാഷ്ട്രനിലവാരത്തിലുള്ള താമസസൗകര്യങ്ങളാവും ഇതിലുണ്ടാവുക.'ബുര്‍ജ് ജുമേറ' എന്നാണ് ഈ കെട്ടിടത്തിന്ന് പേരിട്ടിരിക്കുന്നത്.

വീണ്ടും ലോകത്തെ വിസ്മയിപ്പിച്ച് ദുബയില്‍ അത്ഭുത കെട്ടിടം ബുര്‍ജ് ജുമേറ
X

ദുബയ്: അത്ഭുതങ്ങളുടെ നാട്ടില്‍ മറ്റൊരത്ഭുതംകൂടി വരുന്നു. ദുബയ് ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ വിരലടയാളത്തിന്റെ മാതൃകയില്‍ പുതിയ കെട്ടിടത്തിന്റെ അടിത്തറ നിര്‍മിക്കുന്നു. 550 മീറ്റര്‍ ഉയരത്തിലാണ് ഈ കെട്ടിടം നിര്‍മിക്കപ്പെടുന്നത്. അന്താരാഷ്ട്രനിലവാരത്തിലുള്ള താമസസൗകര്യങ്ങളാവും ഇതിലുണ്ടാവുക.'ബുര്‍ജ് ജുമേറ' എന്നാണ് ഈ കെട്ടിടത്തിന്ന് പേരിട്ടിരിക്കുന്നത്.

കെട്ടിടത്തിന്റെ മുന്‍വശം ഡിജിറ്റല്‍ ഡിസ്‌പ്ലേയോട് കൂടിയാണ് പണിയുന്നത്. ദുബയ് നഗരത്തിന്റെ 360 ഡിഗ്രി പനോരമിക് കാഴ്ച നല്‍കുന്ന നിരീക്ഷണ ഡെക്കുകളും സൗകര്യങ്ങളും നൂതന സാങ്കേതിക സംവിധാനങ്ങളും ഉള്‍പ്പെടുത്തിയാണ് ബുര്‍ജ് ജുമേറ ഉയരുന്നത്.




Next Story

RELATED STORIES

Share it