മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു
ഓമാനൂര്‍ തടപ്പറമ്പ് സ്വദേശി മട്ടില്‍പറമ്പില്‍ പള്ളിയാളില്‍ അഷ്‌റഫ് (43) ആണ് മരിച്ചത്.
BY NSH3 Feb 2021 1:14 AM GMT

X
NSH3 Feb 2021 1:14 AM GMT
ജിദ്ദ: കുളിമുറിയില്‍ തലയിടിച്ചുവീണ് പരിക്കേറ്റ് ചികില്‍സയിലിരുന്ന മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു. ഓമാനൂര്‍ തടപ്പറമ്പ് സ്വദേശി മട്ടില്‍പറമ്പില്‍ പള്ളിയാളില്‍ അഷ്‌റഫ് (43) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹം രക്തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് കുളിമുറിയില്‍ വീഴുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തത്.
ഉടന്‍ സുഹൃത്തുക്കള്‍ സ്വകാര്യാശുപത്രിയിലെത്തിക്കുകയും അബോധാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരിക്കെയുമാണ് തിങ്കളാഴ്ച മരിച്ചത്. മിനി മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്നു. ചില നിയമതടസ്സങ്ങള്‍ കാരണം ഇദ്ദേഹത്തിന് ഏഴുവര്‍ഷമായി നാട്ടില്‍ പോവാന്‍ സാധിച്ചിരുന്നില്ല. ഭാര്യ: ഹഫ്‌സത്ത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍ ഖബറടക്കും.
Next Story
RELATED STORIES
ഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMT