സ്‌നേഹ കൂട്ടായ്മയില്‍ 'മുക്കത്തെ മക്കാനി' അജ്മാനിലും

സ്‌നേഹ കൂട്ടായ്മയില്‍
അജ്മാന്‍: മലയോര ഗ്രാമമായ മുക്കത്തെ പഴയകാല സുഹൃത്തുക്കളുടെ നേതൃത്വത്തില്‍ അജ്മാനില്‍ ആരംഭിക്കുന്ന 'മുക്കത്തെ മക്കാനി' മുക്കത്തെ അനശ്വര പ്രണയഗാഥയിലെ നായിക കാഞ്ചനമാല വ്യാഴാഴ്ച 5 മണിക്ക് ഉദ്ഘാടനം ചെയ്യും. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന മാറിയ ഭക്ഷണക്രമത്തിന് പകരം പഴയ കാല നാടന്‍ വിഭവങ്ങള്‍ പ്രവാസികള്‍ക്ക് പരിചയപ്പെടുത്താന്‍ വേണ്ടിയാണ് മുക്കത്തെ മക്കാനി അജ്മാനില്‍ ആരംഭിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭക്ഷണം കഴിക്കാനെത്തുന്നവരുമായി മനസ്സ് തുറക്കാന്‍ ഞാനും മക്കാനിയിലുണ്ടാകുമെന്നും കാഞ്ചന മാല പറഞ്ഞു. ശംസുദ്ദീന്‍, ബന്യാമന്‍, മുര്‍ഷിദ്, ദിനേഷ്, മുജീബ് എന്നിവരും സംബന്ധിച്ചു.

RELATED STORIES

Share it
Top