മമ്പാട് സ്വദേശി അല്‍ബാഹയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
BY RSN1 Aug 2020 8:12 PM GMT

X
RSN1 Aug 2020 8:12 PM GMT
ജിദ്ദ: കൊവിഡ് ചികില്‍സയിലിരുന്ന മമ്പാട് പന്തലിങ്ങല്‍ സ്വദേശി ഹസനുല്‍ ബന്ന (38) ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദിയിലെ അല്‍ബാഹയില്‍ മരിച്ചു. കൊവിഡ് ബാധിച്ച് ഒരു മാസമായി അല്‍ബാഹ കിങ് ഫഹദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
അസുഖം ഭേദമായി അവസാന പരിശോധന ഫലം കൊവിഡ് നെഗറ്റീവ് ആയിരുന്നു. ശേഷം ഇദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും ഹോട്ടലിലേക്ക് മാറ്റാനുള്ള ഒരുക്കത്തിനിടെയാണ് ഹൃദയാഘാതം സംഭവിക്കുകയും മരണപ്പെടുകയും ചെയ്തത്. 13 വര്‍ഷമായി അല്‍ബാഹയില്‍ വാച്ച് കട നടത്തിവരികയായിരുന്നു. പിതാവ് പരേതനായ കോമുള്ളി റസാഖ്, മാതാവ് ആസിയ, ഭാര്യ ജസ്ന കുണ്ടുതോട്, മക്കള്‍ സഫ, സഫ് വാന്‍, സനാന്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം അല്‍ബാഹയില്‍ ഖബറടക്കുന്നതിനുള്ള ശ്രമങ്ങള്‍ സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
Next Story
RELATED STORIES
യുപി ഭവനില്‍ ബലാല്‍സംഗശ്രമം; ഹിന്ദുത്വ നേതാവിനെതിരേ കേസ്
30 May 2023 7:07 AM GMTമണിപ്പൂര്‍ കലാപം: 10 മരണം കൂടി; രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന്...
30 May 2023 5:21 AM GMTവില്ലന്‍ മഴയെയും ഗുജറാത്തിനെയും തകര്‍ത്ത് ചെന്നൈക്ക് അഞ്ചാം ഐപിഎല്‍...
30 May 2023 1:23 AM GMTഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു
29 May 2023 4:35 PM GMTമൈസൂരുവില്‍ ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMT