Gulf

കുവൈത്തില്‍ പയ്യോളി സ്വദേശി താമസിക്കുന്ന കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട് തുറയൂര്‍ അട്ടകുണ്ട് സ്വദേശി സുരേഷ് ബാബു കണ്ടിയില്‍ (45) നെയാണു ഇന്ന് കാലത്ത് ബിനീദ് അല്‍ഘര്‍ പ്രദേശത്തുള്ള താമസിക്കുന്ന കെട്ടിടത്തിലെ ശുചി മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുവൈത്തില്‍ പയ്യോളി സ്വദേശി താമസിക്കുന്ന കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി യുവാവിനെ താമസിക്കുന്ന കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് തുറയൂര്‍ അട്ടകുണ്ട് സ്വദേശി സുരേഷ് ബാബു കണ്ടിയില്‍ (45) നെയാണു ഇന്ന് കാലത്ത് ബിനീദ് അല്‍ഘര്‍ പ്രദേശത്തുള്ള താമസിക്കുന്ന കെട്ടിടത്തിലെ ശുചി മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ 15 വര്‍ഷമായി കുവൈത്തിലുള്ള ഇദ്ദേഹം 9 വര്‍ഷമായി മെയ്‌സ് അല്‍ഘാനം കമ്പനിയില്‍ ഡ്രൈവറായി ജോലിചെയ്തുവരികയായിരിന്നു. ഇപ്പോള്‍ പയ്യോളി അയനിക്കാട് താരമ്മലിലാണു താമസിക്കുന്നത്. പരേതനായ കണ്ടിയില്‍ കണാരന്റെ മകനാണ്. അമ്മ: ദേവകി. ഭാര്യ: രസ്‌ന. വാസുദേവന്‍, മാളവിക എന്നിവര്‍ മക്കളാണ്.

Next Story

RELATED STORIES

Share it