പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി മരിച്ചു

X
BSR22 Feb 2021 5:02 PM GMT
റിയാദ്: പ്രവാസം അവസാനിപ്പിച്ച് അടുത്തമാസം നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി സൗദി അറേബ്യയില്‍ മരിച്ചു. കൊല്ലം അയത്തില്‍ സ്വദേശി കാട്ടുംപുറത്ത് മുഹമ്മദ് അശ്‌റഫ് (55) ആണ് മക്കയില്‍ ഹൃദയാഘാതം മൂലം മരിച്ചത്. മക്ക ബത്ഹ ഖുറൈശില്‍ ഹൗസ് ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു. തിങ്കളാഴ്ച്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആദ്യം മക്കയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ദ്ധ ചികില്‍സയ്ക്കായി കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. അടുത്ത മാസം നാലിന് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഭാര്യ: സഫിയത്ത്. മക്കള്‍: സെയ്താലി, ഷഹാര്‍. മക്കയില്‍ ഖബറടക്കും.
Malayalee died while returning home after ending his exile
Next Story