കുവൈറ്റ് എലത്തൂര്‍ അസോസിയേഷന്‍ പുതിയ കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു

കുവൈറ്റ്: കുവൈറ്റ് എലത്തൂര്‍ അസോസിയേഷന്റെ (കെഇഎ) 2017-19 വര്‍ഷത്തെ വാര്‍ഷിക ജനറല്‍ ബോഡി യോഗം അബ്ബാസിയ ഹെവന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. മുഹമ്മദ് ഇക്ബാലിന്റെ ഖുര്‍ആന്‍ പാരായണത്തോടെ തുടങ്ങിയ യോഗം പ്രസിഡന്റെ് അസീസ് പാലാട്ടിന്റെ അധ്യക്ഷതയില്‍ മുഖ്യ രക്ഷാധികാരി ഇകെ റസാഖ് ഹാജി ഉദ്ഘാടനം ചെയ്തു. നസീര്‍ എടേക്കാട് ആമുഖപ്രസംഗവും റഫീഖ് നടുക്കണ്ടി സ്വാഗത പ്രസംഗവും നിര്‍വഹിച്ചു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി റഫീഖ് നടുക്കണ്ടിയും, സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ ഉനൈസ് നടുക്കണ്ടിയും അവതരിപ്പിച്ചു. യാക്കൂബ് എലത്തൂര്‍ ഉദ്‌ബോധന പ്രസംഗം നടത്തി. ഇ കെ റസാക്ക് ഹാജിയുടെ നിയന്ത്രണത്തില്‍ നടന്ന പുതിയ കമ്മിറ്റി (2019-20) തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി നാലാം തവണയും അസീസ് പാലാട്ടിനെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി ആയി നാസര്‍ എം കെ, ട്രഷറര്‍ ആയി റിഹാബ് നടുക്കണ്ടി എന്നിവരെയും തെരെഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ഇ കെ റസാഖ് ഹാജി (മുഖ്യ രക്ഷാധികാരി), യൂസഫ് മാട്ടുവയില്‍, യാക്കൂബ് എലത്തൂര്‍, റഫീഖ് നടുക്കണ്ടി (ഉപദേശക സമിതി അംഗങ്ങള്‍), സിദ്ധിഖ് പാണ്ടികശാലയില്‍, ഫിറോസ് നാലകത്ത്, മുനീര്‍ മക്കാറി (വൈസ് പ്രസിഡണ്ടുമാര്‍ ), അര്‍ഷദ് നടുക്കണ്ടി, ആലി കുഞ്ഞി കളത്തില്‍, ഇബ്രാഹിം തൈ തോട്ടത്തില്‍ (ജോയന്റ് സെക്രട്ടറിമാര്‍), ഷമീന്‍ ഉമ്മര്‍ (ജോയന്റ് ട്രഷറര്‍)കൂടാതെ എക്‌സിക്യൂട്ടീവ് അംഗങ്ങളായി ബഷീര്‍ നെല്ലിയോട്ട് , അബ്ദുല്‍ അസീസ് മാട്ടുവയില്‍, ഫൈസല്‍ നടുക്കണ്ടി, ഫാഹിസ് മാട്ടുവയില്‍, ആരിഫ് എന്‍ ആര്‍, മുഹമ്മദ് ഇക്ബാല്‍ എന്‍, നസീര്‍ എടേക്കാട്, ബഷീര്‍ മാളിയേക്കല്‍, ജുനൈദ് പാലാട്ട്, ഉനൈസ് നടുക്കണ്ടി, ആഷിഖ് എന്‍ ആര്‍, ഹബീബ് എടേക്കാട്, മുഹമ്മദ് ഷെരീഫ് കളത്തില്‍, ഹാഫിസ് മാട്ടുവയില്‍, ഷാഫി നടുക്കണ്ടി, , പെര്‍വീസ് ഖാന്‍ കെ പി,സബീബ് മൊയ്തീന്‍. അസീസ് മാട്ടുവയില്‍, ഉമ്മര്‍ മാട്ടുവയില്‍ എന്നിവര്‍ പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്നു. നിയുക്ത ജന: സെക്രട്ടറി നാസര്‍ എം കെയുടെ നന്ദി പ്രകാശനത്തോടെ യോഗം സമാപിച്ചു.
RELATED STORIES
കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേര്‍ തെങ്കാശിയില്‍...
1 Dec 2023 11:37 AM GMT'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് കാഴ്ച പരിമിതിയുള്ള മുസ് ലിം...
1 Dec 2023 11:04 AM GMTവെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഎംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശി കര്‍ണാടകയില്‍...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMT