- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്ത്: രജിസ്ട്രേഷന് പുനസ്ഥാപിക്കപ്പെട്ട സംഘടനകളുടെ പട്ടിക ഉടന്‍
ഫെഡറേഷന് ഓഫ് ഇന്ത്യന്‍ രജിസ്ട്രേഡ് അസോസിയേഷന്‍സ് (ഫിറ) കുവൈറ്റ് പ്രതിനിധികളുമായി എംബസിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറയിച്ചത്.

കുവൈത്ത് സിറ്റി: കുവൈറ്റ് ഇന്ത്യന്‍ എംബസിയിലെ രജിസ്ട്രേഷന് പുനസ്ഥാപിക്കപ്പെട്ട സംഘടനകള്‍ ഉള്‍പ്പടെയുള്ളവരുടെ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് കുവൈറ്റ് ഇന്ത്യന്‍ അംബാസിഡര്‍ എച്ച് ഇ സി ബി ജോര്‍ജ്. ഫെഡറേഷന് ഓഫ് ഇന്ത്യന്‍ രജിസ്ട്രേഡ് അസോസിയേഷന്‍സ് (ഫിറ) കുവൈറ്റ് പ്രതിനിധികളുമായി എംബസിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറയിച്ചത്.
ഈ വിഷയത്തില്‍ ഫിറ കുവൈറ്റ്, ഇന്ത്യന്‍ പ്രസിഡന്റ്, പ്രധാന മന്ത്രി, വിദേശകാര്യ മന്ത്രി, എംപിമാര്‍ എന്നിവര്‍ക്ക് നിവേദനങ്ങള്‍ നല്‍കുകയും വിദേശകാര്യ മന്ത്രാലയവുമായി ചര്‍ച്ച നടത്തുകയും ചെയ്തിട്ടും നടപടി വൈകിയ ഘട്ടത്തില്‍ ഡല്‍ഹി ഹൈക്കോടതില്‍ ഹര്‍ജി സമര്‍പ്പിച്ച് കേസുമായി മുന്നോട്ടു പോകുകയുമായിരുന്നു.ഫിറ കണ്‍വീനര്‍ ഒ ബാബു ഫ്രാന്‍സിസിന്റെ നേതൃത്വത്തിലുള്ള നാല്പതോളം വരുന്ന വിവിധ സംഘടന പ്രതിനിധികളാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്ത്.
കുവൈറ്റിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ വിവിധ വിഷയങ്ങളിലും, ആവശ്യങ്ങളിലും ഫിറ നടത്തിയ ഇടപെടലുകള്‍ കൂടി കാഴ്ചയില്‍ വിശദീകരിച്ചു. കൂടാതെ വിവിധ സംഘടനപ്രതിനിധികള്‍ ഓരോരുത്തരും തങ്ങളുടെ വിവിധ മേഘലയിലുള്ള, പ്രവാസികള്‍ക്കായി ചെയ്യുന്ന സേവനങ്ങളും, സഹായങ്ങളും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അംബാസിഡറെ അറിയിച്ചു.
ഇന്ത്യന്‍ സമൂഹം വിവിധ മേഘലകളില്‍ നേരിടുന്ന ബുദ്ധിമുട്ടുകളും വിവിധ പ്രശ്നങ്ങളും കൂടിക്കാഴ്ചയില്‍ സ്ഥാനപതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഈ വിഷയങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കാമെന്നും അദ്ദേഹം ഉറപ്പു നല്‍കുകയും, മുന്‍ കാല വിഷയങ്ങളും മറ്റു പ്രശ്നങ്ങളും മറന്നു കൊണ്ട് എംബസിയുമായി എല്ലാവരും സഹകരിക്കണമെന്നും സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എംബസിയുടെ എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നും അദ്ദേഹം ഭാരവാഹികള്‍ക്ക് ഉറപ്പു നല്കി. പുതിയ അംബാസിഡറായി സ്ഥാനമേറ്റശേഷം എംബസിയില്‍ പ്രവാസി ക്ഷേമം മുന്‍നിറുത്തി ഏര്‍പ്പെടുത്തി കൊണ്ടിരിക്കുന്ന ഭരണ പരിഷ്ക്കാരങ്ങളെയും, നടപടികളെയും ഭാരവാഹികള്‍ അഭിനന്ദിച്ചു.
കൂടിക്കാഴ്ചയില്‍ ഫിറ സെക്രട്ടറി ചാള്‍സ് പി ജോര്‍ജ്ജ്, ഷാഹിന്‍ മന്‍സാര്‍ (കേരള അസോസിയേഷന്) ജീവ്സ് എരിഞ്ചേരി (ഒഎന്‍സിപി ), ഷംസു താമരക്കുളം & വിജോ പി തോമസ് (കെകെസിഒ), മാത്യു വി ജോണ്‍ & ബിജുമോന് ബാനു (മലയാളീസ് മാക്കോ), ജോജി വി അലക്സ് & പ്രശോബ് ഫിലിപ്പ് (ഫോക്കസ്), മാമ്മന്‍ അബ്രഹാം (ടാസ്ക്), ശ്രീനിഷ് ചെമ്പോന്‍ (കോഴിക്കോട് ജില്ലാ അസോസിയേഷന്), പുഷ്പരാജന്‍ എം ടി & വിനയന് എം കെ.(കിയ കണ്ണൂര്‍ എക്സ്പാറ്റ്സ് അസോസിയേഷന്) , ഡോജി മാത്യു & രതീഷ് ( കോഡ് പാക്കോട്ടയം ജില്ലാ അസോസിയേഷന്)
ബെന്നി കെ. ഓ & രാജേഷ് മാത്യു (കേര എര്‍ണാംകുളം റെസിഡെന്സ് അസോസിയേഷന്), അലക്സ് മാത്യു & ജയന് സദാശിവന് (കെ ജെ പി സ്കൊല്ലം ജില്ല സമാജം) , ശശികുമാര്‍ ഗിരിമന്ദിരം(ഫോക് ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍) , തോമസ് സാമുവല്‍ കുട്ടി (പത്തനംതിട്ട ജില്ല അസോസിയേഷന്), ജിയോ മത്തായി (ഇ ഡി എ എര്‍ണാംകുളം ജില്ല അസോസിയേഷന്), മുബാറക് കാമ്പ്രത്ത് & ജസ്റ്റിന് ജോസ് (വയനാട് അസോസിയേഷന്) ,സുരേഷ് പുളിക്കല്‍ (പല്‍പക് പാലക്കാട് ജില്ല അസോസിയേഷന്), മത്തായി വര്‍ഗ്ഗീസ് & വിബിന് ടി.വര്‍ഗ്ഗീസ്സ് (കോന്നി നിവാസി സംഗമം), അനു പി രാജന് & ബിജു. കെ.സി (അടൂര്‍ എന്‍ ആര് ഐ), ബിനില്‍ സ്കറിയ & സുജിത് സുതന് (യു എഫ് എം എഫ് ബി ഫ്), വിനോദ് കുമാര്‍ & ജയന് പലോട്ട് (കര്‍മ്മ), അജയ് പൗലോസ് & ബെന്നി (മാള അസോസിയേഷന്) എന്നിവരാണ് സ്ഥാനപതിയെ സന്ദര്‍ശിച്ചത്. എംബസി ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു
RELATED STORIES
കൊല്‍ക്കത്ത കൂട്ടബലാല്‍സംഗം; ഐഐഎം വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ട...
14 July 2025 8:46 AM GMTനിമിഷപ്രിയയുടെ മോചനം; വധശിക്ഷ റദ്ദാക്കാൻ കൂടുതലൊന്നും ചെയ്യാൻ...
14 July 2025 7:43 AM GMTകള്ളക്കേസില്‍ കുടുക്കി; വക്കം പഞ്ചായത്ത് അംഗവും അമ്മയും ജീവനൊടുക്കി
14 July 2025 7:31 AM GMT'പൂര്‍ണ ഉത്തരവാദിത്വം ഞാനേറ്റെടുക്കുന്നു';പഹല്‍ഗാമില്‍...
14 July 2025 7:20 AM GMTമുംബൈയില്‍ ഗുഡ്സ് ട്രെയിന്‍ മുകളില്‍ കയറി റീല്‍ ചിത്രീകരണം, 16 കാരന്...
14 July 2025 7:19 AM GMTകുടിവെള്ളത്തിനായി വരി നിന്ന കുട്ടികളെ വെടിവച്ചിട്ട് ഇസ്രായേലിന്റെ...
14 July 2025 6:36 AM GMT