കുവൈത്തില്‍ വിമാനത്താവളം ഭാഗികമായി തുറക്കില്ലെന്ന് മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്തില്‍ കര, വ്യോമ, നാവിക ഗതാഗത മാര്‍ഗ്ഗങ്ങങ്ങള്‍ അടച്ചിടുവാനുള്ള കഴിഞ്ഞ മന്ത്രി സഭാ യോഗത്തിലെ തീരുമാനത്തിനു ഇത് വരെ മാറ്റം വരുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസറം വ്യക്തമാക്കി. നിലവില്‍ ജനുവരി 1നു അര്‍ദ്ധ രാത്രി വരെയാണു നിരോധനം ഏര്‍പ്പെടുത്തിയത്. അപ്പോഴുള്ള സംഭവ വികാസങ്ങള്‍ക്ക് അനുസൃതമായി തീരുമാനം പുനരവലോകനം ചെയ്യുമെന്നും അദ്ദേഹം ട്വിറ്റര്‍ വഴി അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11 മണി മുതലാണു രാജ്യത്തെ കര, വ്യോമ,നാവിക വഴിയുള്ള അതിര്‍ത്തികള്‍ അടച്ചിടാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചത്. ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. അതിനിടെ ട്രാന്‍സിസ്റ്റ് രാജ്യങ്ങളില്‍ കുടുങ്ങി കഴിയുന്ന കുവൈത്തിലേക്കുള്ള യാത്രക്കാരെ എത്തിക്കാന്‍ കഴിഞ്ഞ ദിവസം ഒരു ദിവസത്തേക്ക് വിമാന താവളം തുറക്കാനുള്ള സിവില്‍ ഏവിയേഷന്‍ അധികൃതരുടെ തീരുമാനം റദ്ധാക്കിയതായും റിപോര്‍ട്ടുണ്ട്. ഇത് പ്രകാരം ഇന്ന് ബൈറൂത്തില്‍ നിന്നും ഇന്ന് എത്താനിരുന്ന വിമാനം റദ്ധ് ചെയ്തതായാണു വിവരം.
RELATED STORIES
രാഹുല്‍ഗാന്ധിയുടെ ഓഫിസ് ആക്രമണം: എഡിജിപി ഇന്ന് വയനാട്ടില്‍
27 Jun 2022 1:43 AM GMTസ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ ചെയര്മാന്മാര്ക്കെതിരെയുള്ള അവിശ്വാസ...
27 Jun 2022 1:32 AM GMTടീസ്തയും ആര് ബി ശ്രീകുമാറും ജൂലൈ ഒന്നുവരെ പോലിസ് കസ്റ്റഡിയില്‍
27 Jun 2022 12:54 AM GMTനിയമസഭാ സമ്മേളനം ഇന്നാരംഭിക്കും
27 Jun 2022 12:42 AM GMTമയക്കുമരുന്ന് വ്യാപനത്തിന്റെ വേരറുക്കാൻ അതിവിപുല പ്രചാരണം വേണം:...
27 Jun 2022 12:33 AM GMTമോഷണശ്രമം തടഞ്ഞ ജ്വല്ലറിയുടമയെ വെടിവച്ച് കൊന്നു (വീഡിയോ)
26 Jun 2022 6:42 PM GMT