Top

പൊതുമാപ്പ് ലഭിച്ചവരുമായി കുവൈത്തില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യ വിമാനങ്ങള്‍ നാളെ പറക്കും.

ആദ്യ സര്‍വീസ് ഉച്ചയക്ക് 12.30-ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് രാത്രി പത്തോടെ കോഴിക്കോട്ട് എത്തും. രണ്ടാമത്തെ വിമാനവും നാളെ തന്നെ നെടുമ്പാശേരിയിലേക്കാണ്.

പൊതുമാപ്പ് ലഭിച്ചവരുമായി കുവൈത്തില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യ വിമാനങ്ങള്‍ നാളെ പറക്കും.

കുവൈത്ത്സിറ്റി: പൊതുമാപ്പ് ലഭിച്ച മലയാളികളുമായുള്ള ആദ്യ വിമാന സര്‍വീസുകള്‍ ചെവ്വാഴ്ച കോഴിക്കോട്, കൊച്ചി, എന്നിവടങ്ങളിലേക്കാണ് നാളെ പുറപ്പെടുന്നത്. ആദ്യ സര്‍വീസ് ഉച്ചയക്ക് 12.30-ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് രാത്രി പത്തോടെ കോഴിക്കോട്ട് എത്തും. രണ്ടാമത്തെ വിമാനവും നാളെ തന്നെ നെടുമ്പാശേരിയിലേക്കാണ്. ഉച്ച കഴിഞ്ഞ് 3.30ന് പുറപ്പെടുന്ന വിമാനം വെളുപ്പിനെ ഒരു മണിക്ക് ശേഷം നെടുമ്പാശേരിയിലെത്തുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ജസീറ എയര്‍വേഴസാണ് സര്‍വീസ് നടത്തുന്നത്. ഒരോ വിമാനത്തിലും 150-ഓളം യാത്രക്കാരുണ്ടാവും. പഞ്ചാബിലെ ജലന്തറിലേക്കും നാളെ ഒരു സര്‍വീസ് ഉണ്ടാകും. വൈകുനേരം 4.45-ന്.

ബുധനാഴ്ചയും ഒരു വിമാനസര്‍വീസ് നെടുമ്പാശേരിയിലേക്ക് ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ,വരും ദിവസങ്ങളിലായി ജയ്പൂര്‍,അഹമദാബാദ് എന്നീവടെങ്ങളിലേക്കും പൊതുമാപ്പകാരുമായി സര്‍വീസ് നടത്തുന്നുണ്ട്.

7,100ല്‍ അധികം ഇന്ത്യക്കാര്‍ കുവൈത്ത് സര്‍ക്കാറിന്റെ ആനുകൂല്ല്യം ലഭിച്ച് ഒരു മാസത്തിലേറെയായി വിവിധ ഷെല്‍ട്ടറുകളിലായി അധികൃതരുടെ ചെലിവില്‍ കഴിഞ്ഞ് വരുകയാണ്. ഇതില്‍, കഴിഞ്ഞ ആഴ്ച മൂന്ന് വിമാനങ്ങളിലായി 424 പേര്‍ വിജയവാഡയിലേക്കും ലഖ്നൗവിലേക്കുമായി പോയി. ഈ ഘട്ടത്തില്‍ കേരളത്തിലേത് അടക്കം 7 സര്‍വീസുകളാണുള്ളത്. അത്പോലെ തന്നെ വന്ദേ ഭാരത് മിഷന്റെ ഭാഗമായി ആറ് വിമാന സര്‍വീസുകള്‍ ഈ മാസം 28- മുതല്‍ ജൂണ്‍ നാലിനുള്ളില്‍ കേരളത്തിലേക്ക് ക്രമീകരിച്ചിരിക്കുന്നത്. തിരുവന്തപുരം, നെടുമ്പാശേരി, കോഴിക്കോട്, കണ്ണൂര്‍ എന്നീ കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കുമാണ് അത്. ഇതില്‍, തിരുവനന്തപുരത്തേക്കും 28നും ജൂണ്‍ ഒന്നിനും, കോഴിക്കോേട്ടക്ക് 29നും അടുത്തമാസം നാലിനുമായി രണ്ട് സര്‍വീസുകളാണ്. 30ന് കണ്ണൂര്‍ക്കും ജൂണ്‍ രണ്ടിന് നെടുമ്പാശേരിയിലേക്കുമാണ് മറ്റ് സര്‍വീസുകള്‍.

Next Story

RELATED STORIES

Share it