Gulf

കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി ജിദ്ദയില്‍ മരിച്ചു

കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി ജിദ്ദയില്‍ മരിച്ചു
X

ജിദ്ദ: കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് സ്വദേശി ചോലന്‍കുത്ത് കാരി അബ്ദുല്‍ റസ്സാഖ് എന്ന കുട്ടിമോന്‍ (55) ജിദ്ദയില്‍ മരിച്ചു. ജിദ്ദ ഖുവൈസ ഡിസ്ട്രിക്ടിലെ തമാസ സ്ഥലത്ത് ചൊവ്വാഴ്ച രാത്രി 9 മണിയോടെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം. ജിദ്ദ ഖുവൈസ ദീമാ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിചെയ്തുവരികയായിരുന്നു.

അടുത്ത മാസം നാട്ടില്‍ പോവാനിരിക്കെയാണ് മരണം സംഭവിച്ചത്. പിതാവ്: പരേതനായ അലവി ഹാജി. മാതാവ്: ബിയ്യാത്തൂട്ടി. ഭാര്യ: സക്കീന. മക്കള്‍: സബ്‌ന ആസ്മി, ഫര്‍സാന ജാസ്മിന്‍, സുല്‍ത്താന യാസ്മിന്‍, ഷംന തസ്‌നി, ഷാനിബ മുംതാസ്. ഷബീബ്, മുഹമ്മദ് അദ്‌നാന്‍ എന്നിവര്‍ മരുമക്കളാണ്. ജിദ്ദ സുലൈമാനിയയിലെ അല്‍ശര്‍ഖ് ഹോപിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ മറവുചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it