Gulf

കേരള പ്രവാസി ഫോറം വാര്‍ഷിക സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു

ഇന്ത്യന്‍ പ്രവാസി ഫോറം പ്രസിഡന്റ് ജാവേദ് കര്‍ണാടക മീറ്റ് ഉദ്ഘാടനം ചെയ്തു. പ്രവാസജിവിതം നല്‍കുന്ന സമ്മര്‍ദത്തില്‍നിന്നും വ്യായാമമില്ലായ്മ കൊണ്ടുണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍നിന്നും അതിജീവിക്കുന്നതിനായി കുറച്ചുവര്‍ഷങ്ങളായി ഇത്തരത്തില്‍ ബോധവല്‍ക്കരണ സ്‌പോര്‍ട്‌സ് മീറ്റ് നടത്തിവരാറുണ്ട്.

കേരള പ്രവാസി ഫോറം വാര്‍ഷിക സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു
X

ഷാര്‍ജ: കേരള പ്രവാസി ഫോറം ഷാര്‍ജ സ്‌റ്റേറ്റ് കമ്മിറ്റി റാക്ക് മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് സയന്‍സസ് യൂനിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് മലീഹ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ബോധവല്‍ക്കരണ സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു. ഇന്ത്യന്‍ പ്രവാസി ഫോറം പ്രസിഡന്റ് ജാവേദ് കര്‍ണാടക മീറ്റ് ഉദ്ഘാടനം ചെയ്തു. പ്രവാസജിവിതം നല്‍കുന്ന സമ്മര്‍ദത്തില്‍നിന്നും വ്യായാമമില്ലായ്മ കൊണ്ടുണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍നിന്നും അതിജീവിക്കുന്നതിനായി കുറച്ചുവര്‍ഷങ്ങളായി ഇത്തരത്തില്‍ ബോധവല്‍ക്കരണ സ്‌പോര്‍ട്‌സ് മീറ്റ് നടത്തിവരാറുണ്ട്.

ഷാര്‍ജ, അജ്മാന്‍, വടക്കന്‍ എമിറേറ്റ്‌സുകളായ ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ ഖൈമ അടക്കം അഞ്ച് എമിറേറ്റ്‌സുകളില്‍നിന്നും വന്ന വിത്യസ്ത ടീമുകളില്‍നിന്നയി നൂറുകണക്കിന് താരങ്ങളാണ് വാശിയേറിയ പോരാട്ടം കാഴ്ചവച്ചത്. ഫുട്‌ബോള്‍, വോളിബോള്‍, കബഡി, വടംവലി തുടങ്ങി വിവിധ ഇനങ്ങളില്‍ മല്‍സരങ്ങള്‍ നടന്നു. നിയാസ് ആകോട്, ഹാഷിം പാറക്കല്‍, ഹുസൈന്‍, അജ്മാന്‍, സഹദുല്ല തിരൂര്‍, റഫീഖ് നാദാപുരം എന്നിവര്‍ മല്‍സരങ്ങള്‍ നിയന്ത്രിച്ചു. ഇ പി നാസറിന്റെ നേതൃത്വത്തിലുള്ള വളണ്ടിയര്‍മാരും ഡോക്ടര്‍ സാജിദ് കടയ്ക്കലിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘവും കായികമാമാങ്കത്തിനൊപ്പം സുരക്ഷയൊരുക്കി സേവനമനുഷ്ടിച്ചു.

സമാപനച്ചടങ്ങില്‍ മലീഹ മുനിസിപ്പാലിറ്റി മാനേജര്‍ മുസബ്ബ സൈഫ് ഖുതുബി മുഖ്യാതിഥിയായിരുന്നു. യുഎഇയുടെ വികസനത്തില്‍ പ്രവാസി ഇന്ത്യക്കാര്‍ വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് അദ്ദേഹം അനുസ്മരിച്ചു. ഹാട്രിക് വിജയത്തിലൂടെ റാസല്‍ഖൈമ ടീം ഈ വര്‍ഷവും കപ്പ് നിലനിര്‍ത്തി. വിജയികള്‍ക്കുള്ള ട്രോഫികളുടെ വിതരണം നൗഷാദ് കമ്പില്‍, അലി അക്ബര്‍, ഷെരീഫ് കുറ്റൂര്‍ എന്നിവര്‍ നിര്‍വഹിച്ചപ്പോള്‍ ഓവറോള്‍ ട്രോഫി മുസബ്ബ സൈഫ് ഖുതുബിയും നിര്‍വഹിച്ചു. പ്രോഗ്രാം കോ- ഓഡിനേറ്റര്‍ നസീര്‍ ചുങ്കത്ത്, കേരളാ പ്രവസി ഫോറം ഷാര്‍ജ പ്രസിഡന്റ് അബൂബക്കര്‍ പോത്തനൂര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it