Gulf

കണ്ണൂര്‍ കാട്ടാമ്പള്ളി സ്വദേശി അബൂദബിയില്‍ മരിച്ചു

കണ്ണൂര്‍ കാട്ടാമ്പള്ളി സ്വദേശി അബൂദബിയില്‍ മരിച്ചു
X

കാട്ടാമ്പള്ളി(കണ്ണൂര്‍): കാട്ടാമ്പള്ളി സ്വദേശി അബൂദബിയില്‍ മരിച്ചു. അബൂദബി ഖാലിദിയ്യ പ്രസ്സില്‍ 26 വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്ന അശ്‌റഫ് അബ്ദുല്ല (55)യാണ് മരണപ്പെട്ടത്. പുതിയതെരു സ്വദേശിയായ ഇദ്ദേഹം കുടുംബസമേതം കാട്ടാമ്പള്ളിയിലാണ് താമസിക്കുന്നത്. മെയ് 10ന് നാട്ടിലേക്ക് വരാന്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ കൊവിഡ് ബാധിച്ച് ആശുപത്രിയിലായി. പിന്നീട് കൊവിഡ് നെഗറ്റീവ് ആയെങ്കിലും മരണപ്പെടുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ: സഹല. മക്കള്‍: നൂറ, ഫാത്തിമ, അഫ്‌റ.

Kattampally native died in Abudhabi

Next Story

RELATED STORIES

Share it