ദമ്മാമില്‍ വാഹനാപകടം: മലയാളി മരിച്ചു

ദമ്മാമില്‍ വാഹനാപകടം: മലയാളി മരിച്ചു

ദമ്മാം: സൗദിയിലെ ദമ്മാമിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം നീരോല്‍പ്പാലം പറമ്പില്‍ പീടിക സ്വദേശി അബ്ദുല്‍ ബഷീര്‍(40) ആണ് മരിച്ചത്. രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ദമ്മാം സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വച്ചായിരുന്നു അപകടം.

ബഷീര്‍ സഞ്ചരിച്ച വാഹനത്തിലേക്ക് സിഗ്നല്‍ തെറ്റിച്ചു വന്ന പാകിസതാനി ഓടിച്ച വാഹനം ഇടിക്കുകയായിരുന്നെന്നു അധികൃതര്‍ പറഞ്ഞു. ബഷീര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

RELATED STORIES

Share it
Top