സോഷ്യല്‍ ഫോറം ഇടപെടല്‍; സൗദിയില്‍ മരിച്ച മംഗലാപുരം സ്വദേശിയുടെ മയ്യിത്ത് ഖബറടക്കി

കര്‍ണാടക മംഗലാപുരം സ്വദേശി അബ്ദുല്‍ ഖാദറിന്റെ മയ്യിത്താണ് സദിയാന്‍ മഖ്ബറയില്‍ ഖബറടക്കിയത്

സോഷ്യല്‍ ഫോറം ഇടപെടല്‍; സൗദിയില്‍ മരിച്ച മംഗലാപുരം സ്വദേശിയുടെ മയ്യിത്ത് ഖബറടക്കി

ഹായില്‍: സൗദിയില്‍ മരിച്ച മംഗലാപുരം സ്വദേശിയുടെ മയ്യിത്ത് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളുടെ ഇടപെടലിനെ തുടര്‍ന്ന് ഖബറടക്കി. കര്‍ണാടക മംഗലാപുരം സ്വദേശി അബ്ദുല്‍ ഖാദറിന്റെ മയ്യിത്താണ് സദിയാന്‍ മഖ്ബറയില്‍ ഖബറടക്കിയത്. ജുമുഅ നമസ്‌കാരത്തിനു ശേഷം ബര്‍സാന്‍ പള്ളിയില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. മയ്യിത്ത് മറവ് ചെയ്യാന്‍ ആവശ്യമായ രേഖകള്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ ഹമീദ് കര്‍ണാടക, സയ്യിദ് ബുഹാരി എന്നിവരുടെ നേതൃത്വത്തില്‍ ശരിയാക്കി. മയ്യിത്ത് പരിപാലനത്തിനു ഐഎസ്എഫ്, ഐഎഫ്എഫ്, ഐസിഎഫ് പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.
RELATED STORIES

Share it
Top