- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുരസ്‌കാരങ്ങള്‍ സംഘപരിവാര നോമിനികള്‍ക്ക് നല്‍കിയ നടപടി മതേതര മൂല്യങ്ങളോടുള്ള വെല്ലുവിളി: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

വാദി ദവാസിര്‍: രാജ്യം പ്രഗല്‍ഭര്‍ക്ക് നല്‍കി ആദരിക്കുന്ന പുരസ്‌കാരങ്ങള്‍ രാജ്യ താല്‍പര്യങ്ങള്‍ക്ക് എതിരായി എപ്പോഴും നിലകൊണ്ട സംഘപരിവാര നോമിനികള്‍ക്ക് നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തിന്റെ മതേതര മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം വാദി ദവാസിര്‍ ബ്ലോക് കമ്മിറ്റി അഭിപ്രായപ്പെട്ടു.
രാജ്യത്ത് നടക്കാന്‍ പോകുന്ന പൊതു തിരഞ്ഞെടുപ്പില്‍ ജനവിരുദ്ധ മോദി സര്‍ക്കാര്‍ തകര്‍ന്നടിയുമെന്നാണ് ഒട്ടുമിക്ക സര്‍വ്വേകളും പ്രവചിക്കുന്നത്. ബിജെപിയുടെ കയ്യിലുള്ള സംസ്ഥാനങ്ങളില്‍ പോലും ഇതര പാര്‍ട്ടികള്‍ക്ക് മുന്‍തൂക്കം ലഭിക്കുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ ഭരണതലത്തില്‍ ഇരിക്കുന്നവരുടെ ബന്ധുക്കളെ പത്മ പുരസ്‌കാരങ്ങള്‍ക്ക് നിര്‍ദേശിക്കുക വഴി തെറ്റായ സന്ദേശമാണ് സംഘപരിവാര നിയന്ത്രണ സര്‍ക്കാര്‍ നല്‍കുന്നത്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായ്ക്കിനെ കയ്യിലെടുക്കാന്‍ അദ്ദേഹത്തിന്റെ സഹോദരിയെ നിര്‍ദേശിച്ചത് ഇതിന് ഉദാഹരണമാണ്. അറിയപ്പെടുന്ന എഴുത്തുകാരി കൂടിയായ ഗീതമേത്ത ഇത് നിരസിച്ചത് സ്വാഗതാര്‍ഹമാണ്. സംഘപരിവാറിന്റെ ജനാധിപത്യ വിരുദ്ധ സമീപനത്തിനെതിരെ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജാഗ്രത പുലര്‍ത്താന്‍ മതേതര പൊതുസമൂഹം തയ്യാറാവണമെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രവര്‍ത്തക സംഗമവും പുതിയ പ്രവര്‍ത്തകര്‍ക്കുള്ള സ്വീകരണവും സോഷ്യല്‍ ഫോറം അബഹ കേരള സംസ്ഥാന സമിതി അംഗം ഇസ്മായില്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഫോറം ബ്ലോക്ക് പ്രസിഡന്റ് സലാഹുദ്ധീന്‍ അമ്പനാട്ട് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ നാസര്‍ ഹാദി, അബ്ദുല്‍ ലത്തീഫ് കരുനാഗപ്പള്ളി, ഷിബിലി ബീമാപ്പള്ളി പുതിയ പ്രവര്‍ത്തകര്‍ക്ക് ഹാരം അണിയിച്ചു. റഫീക്ക് മട്ടന്നൂര്‍, ഷാജഹാന്‍ പരിപാടികള്‍ നിയന്ത്രിച്ചു.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം വാദി ദവാസിര്‍ ബ്ലോക്ക് കമ്മിറ്റി പുതിയ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ സ്വീകരണം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















