ഭര്‍ത്താവിന്റെ മുന്‍ബന്ധത്തിലുള്ള കുട്ടിയെ കഴുത്തറുത്ത് കൊന്നു; സൗദി യുവതിയെ വധശിക്ഷയ്ക്ക് വിധേയയാക്കി
ഭര്‍ത്താവിന്റെ മുന്‍ ഭാര്യയിലുള്ള റീം ബിന്‍ത് ഫറജ് അബ്ദുല്ല അല്‍റാഷിദി എന്ന ആറുവയസുകാരിയെ കൊലപ്പെടുത്തിയ കേസിലാണ് അയ്ദ ബിന്‍ത് ഷാമാന്‍ അല്‍റഷീദിക്ക് വധശിക്ഷ വിധിച്ചത്.
BY NSH11 Feb 2019 5:14 PM GMT

X
NSH11 Feb 2019 5:14 PM GMT
ദമ്മാം: ഭര്‍ത്താവിന്റെ മുന്‍ബന്ധത്തിലുള്ള കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സൗദി യുവതിയെ വധശിക്ഷയ്ക്ക് വിധേയയാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഭര്‍ത്താവിന്റെ മുന്‍ ഭാര്യയിലുള്ള റീം ബിന്‍ത് ഫറജ് അബ്ദുല്ല അല്‍റാഷിദി എന്ന ആറുവയസുകാരിയെ കൊലപ്പെടുത്തിയ കേസിലാണ് അയ്ദ ബിന്‍ത് ഷാമാന്‍ അല്‍റഷീദിക്ക് വധശിക്ഷ വിധിച്ചത്.
കുട്ടിയെ സ്‌കൂളില്‍നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി യുവതി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. കുറ്റം കൃത്യമായി തെളിയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കീഴ്‌കോടതി വിധി സുപ്രിംകോടതിയും റോയല്‍ കോടതിയും ശരിവച്ചതോടെയാണ് വധശിക്ഷ വേണ്ടിവന്നത്. കൊലയാളിയുടെ മേല്‍ പ്രതിക്രിയ ചെയ്യണമെന്ന ഇസ്‌ലാമിക ശരീഅത്തിലെ നിയമമാണ് ഇന്ന് രാവിലെ അല്‍ അഹ്‌സ സെന്റര്‍ വനിതാ ജയിലിന് മുന്നില്‍ നടപ്പാക്കിയത്.
Next Story
RELATED STORIES
ഗസയില്‍ ഇസ്രായേല്‍ മന്ത്രിയുടെ മകന് കൊല്ലപ്പെട്ടു
8 Dec 2023 5:39 AM GMTഗസയില്‍ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു; 24 മണിക്കൂറിനുള്ളില്‍...
4 Dec 2023 6:22 AM GMTവെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതോടെ ഗസയില്‍ ആക്രമണം ശക്തമാക്കി...
2 Dec 2023 7:03 AM GMTവെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഇസ്രായേല്‍ വടക്കന്‍ ഗസയില്‍ ആക്രമണം തുടങ്ങി
1 Dec 2023 6:01 AM GMTഗസയില്‍ വെടിനിര്‍ത്തല്‍ രണ്ടുദിവസം കൂടി നീട്ടിയതായി ഇസ്രായേലും ഹമാസും
30 Nov 2023 10:09 AM GMT