Gulf

ഒമാനില്‍ ആദ്യ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നത് ആരോഗ്യമന്ത്രി

ഒമാനില്‍ ആദ്യ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നത് ആരോഗ്യമന്ത്രി
X

മസ്‌കത്ത്: ഒമാനില്‍ ആദ്യ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നത് ആരോഗ്യമന്ത്രി. വാക്‌സിനേഷന്‍ കാര്യക്ഷമവും സുരക്ഷിതവുമാണെന്ന് ഉറപ്പുവരുത്തുന്നതിനായാണ് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സയീദ് ആദ്യ ഡോസ് സ്വീകരിക്കുന്നത്.

വാക്‌സിന്റെ ആദ്യ ബാച്ച് ഒമാനില്‍ എത്തിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു.ഡിഎച്ച്എല്‍ കാര്‍ഗോ വിമാനത്തില്‍ ഇന്ന് വൈകിട്ട് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വാക്‌സിന്‍ എത്തിച്ചത്. ഫൈസര്‍-ബയോണ്‍ടെകിന്റെ 15600 ഡോസ് വാക്‌സിന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ഏറ്റുവാങ്ങി. വ രണ്ട് ഡോസ് വാക്‌സിന്‍ 21 ദിവസത്തെ ഇടവേളയിലാണ് നല്‍കുക. വാക്‌സിനേഷന്‍ ക്യാംപയിന് അടുത്ത ഞായറാഴ്ച തുടങ്ങും

മുതിര്‍ന്നവര്‍, പ്രമേഹ ബാധിതര്‍, ഗുരുതര ശ്വാസകോശ രോഗങ്ങളുള്ളവര്‍, കൊവിഡ് ഐ.സി.യു ജീവനക്കാര്‍ തുടങ്ങി മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.മുന്‍ഗണനാ പട്ടികയിലുള്ളവരില്‍ 20 ശതമാനം പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. വിവിധ ഘട്ടങ്ങളിലായി ജനസംഖ്യയുടെ 60 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. വാക്‌സിന്റെ രണ്ടാമത് ബാച്ച് ജനുവരിയിലാകും ലഭിക്കുക. 28000 ഡോസ് ആണ് ജനുവരിയില്‍ ഒമാനിലെത്തുകയെന്ന് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.




Next Story

RELATED STORIES

Share it