'ഹാപ്പി ഫാമിലി ഹെല്‍ത്തി ബഹ്‌റൈന്‍' ക്യാംപയിന്‍: രക്തദാന ക്യാംപ് സംഘടിപ്പിച്ചു
മനാമ പാര്‍ലമെന്റ് മെംബറായ ഡോക്ടര്‍ സൗസന്‍ കമാല്‍ ക്യാംപ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ബഹ്‌റൈന്‍: ഇന്ത്യന്‍ സോഷ്യല്‍ ഫോറം മിഡില്‍ ഈസ്റ്റ് ട്രേഡേഴ്‌സുമായി സഹകരിച്ചുകൊണ്ട് ഒരുമാസം നീണ്ടുനില്‍ക്കുന്ന 'ഹാപ്പി ഫാമിലി ഹെല്‍ത്തി ബഹ്‌റൈന്‍' എന്ന ക്യാംപയിന്റെ ഭാഗമായുള്ള രക്തദാന ക്യാംപ് സംഘടിപ്പിച്ചു. സല്‍മാനിയ ഹോസ്പിറ്റലില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിന്ന് പ്രവാസികള്‍ രക്തദാനം നടത്തി. മനാമ പാര്‍ലമെന്റ് മെംബറായ ഡോക്ടര്‍ സൗസന്‍ കമാല്‍ ക്യാംപ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അലി അക്ബര്‍ അധ്യക്ഷത വഹിച്ചു.
മിഡില്‍ ഈസ്റ്റ് ട്രേഡേഴ്‌സ് പ്രതിനിധി സല്‍മാന്‍ അല്‍ഖാന്‍ ആശംസ അര്‍പ്പിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള കമ്മിറ്റി സെക്രട്ടറി റഫീഖ്, മൊയ്ദു, ഷംസീര്‍, അനസ്, ഇര്‍ഫാന്‍ കര്‍ണാടക, അതാഉല്ല തമിഴ്‌നാട് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജവാദ് പാഷാ, ജനറല്‍ സെക്രട്ടറി യൂസുഫ് അലി എന്നിവര്‍ പങ്കെടുത്തു. ക്യാംപയിന്റെ ഭാഗമായി അടുത്ത വെള്ളിയാഴ്ച അദ്‌ലിയയിലുള്ള അല്‍ഹിലാല്‍ ആശുപത്രിയുമായി സഹകരിച്ച് മെഗാ മെഡിക്കല്‍ ക്യാംപ് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
RELATED STORIES
ട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTആവര്‍ത്തിക്കുന്ന ട്രെയിന്‍ ദുരന്തങ്ങള്‍; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMTഒഡിഷ ട്രെയിന്‍ ദുരന്തം: മരണം 238, പരിക്കേറ്റവര്‍ 900
3 Jun 2023 5:41 AM GMTമംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം; ഏഴ് ഹിന്ദുത്വ...
2 Jun 2023 6:45 AM GMTകോഴിക്കോട് വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം...
2 Jun 2023 5:49 AM GMTകണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ ദുരൂഹസാഹചര്യത്തില്‍ തീപിടിത്തം;...
1 Jun 2023 1:16 AM GMT