Gulf

തലാസീമിയ രോഗികള്‍ക്ക് ആശ്വാസമായി ഫ്രറ്റേണിറ്റി ഫോറം രക്തദാനക്യാംപ്

തലാസീമിയ രോഗികള്‍ക്ക് ആശ്വാസമായി ഫ്രറ്റേണിറ്റി ഫോറം രക്തദാനക്യാംപ്
X

ജിദ്ദ: ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ റീജ്യനല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലില്‍ സംഘടിപ്പിച്ച രക്തദാന ക്യാംപ് തലാസീമിയ രോഗികള്‍ക്ക് ആശ്വാസമാവുകയും ആശുപത്രി അധികൃതരുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികില്‍സയിലുള്ള ഏതാനും തലാസീമിയ രോഗികള്‍ക്ക് രക്തം അത്യാവശ്യമായി വരികയും കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ രക്തത്തിന്റെ ലഭ്യതകുറയുകയും ചെയ്തപ്പോള്‍ ആശുപത്രി അധികൃതര്‍ ഫ്രറ്റേണിറ്റി ഫോറം ഭാരവാഹികളുമായി ബന്ധപ്പെടുകയായിരുന്നു.

കൊവിഡ് രോഗഭീതി നിലനില്‍ക്കുന്ന ഘട്ടത്തിലും അത്യാസന്നനിലയിലുള്ള രോഗികളെ സഹായിക്കാന്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് രക്തദാന ക്യാംപ് സംഘടിപ്പിക്കാന്‍ ഫ്രറ്റേണിറ്റി ഫോറം മുന്നോട്ടുവന്നത് അഭിനന്ദനാര്‍ഹമാണെന്ന് ആരോഗ്യവകുപ്പ് മാനേജര്‍ ഡോ. മുഹന്നദ് അല്‍ സഹ്റാനി പറഞ്ഞു. ക്യാംപിന് ഫ്രറ്റേണിറ്റി ഫോറം റീജ്യനല്‍ പ്രസിഡന്റ് ഫയാസ് അഹമ്മദ് ചെന്നൈ, സെക്രട്ടറി ഇഖ്ബാല്‍ ചെമ്പന്‍, സയ്യിദ് അലി കൊല്‍ക്കത്ത, മുഹമ്മദ് സാലിം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it