ഫ്രറ്റേണിറ്റി ഫെസ്റ്റ്: കലാകായിക പരിപാടികള്‍ക്ക് മാര്‍ച്ച് 1ന് റിയാദില്‍ തുടക്കം
'ഫ്രറ്റേണിറ്റി ഫെസ്റ്റ് 2019' ന്റെ ഭാഗമായി ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം, റിയാദ് കേരളാ ചാപ്റ്ററാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഇല്യാസ് തിരൂര്‍ രക്ഷാധികാരിയായും ഷാഫി കൊടുവള്ളി കോ-ഓഡിനേറ്ററായും 15 അംഗ ജനകീയ സ്വാഗതസംഘം രൂപീകരിച്ചു.
റിയാദ്: 'സൗഹ്യദം ആഘോഷിക്കൂ' എന്ന പ്രമേയത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സൗദിയിലുടനീളം നടത്തിവരുന്ന ഫെസ്റ്റിന്റെ ഭാഗമായി ഒരുമാസം നീണ്ടുനില്‍ക്കുന്ന കലാകായിക പരിപാടികള്‍ക്ക് മാര്‍ച്ച് 1ന് റിയാദില്‍ തുടക്കം കുറിക്കും. 'ഫ്രറ്റേണിറ്റി ഫെസ്റ്റ് 2019' ന്റെ ഭാഗമായി ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം, റിയാദ് കേരളാ ചാപ്റ്ററാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഇല്യാസ് തിരൂര്‍ രക്ഷാധികാരിയായും ഷാഫി കൊടുവള്ളി കോ-ഓഡിനേറ്ററായും 15 അംഗ ജനകീയ സ്വാഗതസംഘം രൂപീകരിച്ചു. അന്‍സാര്‍ ആലപ്പുഴ, ബഷീര്‍ കാരന്തൂര്‍, അബ്ദുറഹിം അരൂര്‍, മുഹമ്മദ് ആറ്റിങ്ങല്‍ ഷെമീര്‍, ഫൈസല്‍ കൊടിഞ്ഞി എന്നിവര്‍ വിവിധ വകുപ്പ് കണ്‍വീനര്‍മാരാണ്.
മാര്‍ച്ച് 15ന് ഫ്രറ്റേണിറ്റി ടീമുകള്‍ അണിനിരക്കുന്ന ഫുട്‌ബോള്‍ മല്‍സരം സംഘടിപ്പിക്കും. മാര്‍ച്ച് 22ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മികച്ച ക്രിക്കറ്റ് ടീമുകളെ പങ്കെടുപ്പിച്ച് 'ഫ്രറ്റേണിറ്റി കപ്പ്' ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കും. മാര്‍ച്ച് 29ന് സമാപന ദിനത്തോടനുബന്ധിച്ച് റിയാദിലെ മികച്ച ടീമുകള്‍ പങ്കെടുക്കുന്ന വടംവലി, ഷൂട്ടൗട്ട്, പുഷ് അപ്പ്, മല്‍സരങ്ങള്‍ അരങ്ങേറും. ഇല്യാസ് തിരൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഷാഫി കൊടുവള്ളി നിയന്ത്രിച്ചു. പ്രോഗ്രാം രജിസ്‌ട്രേഷന് താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാം. ഷാഫി കൊടുവള്ളി- 0509962508, അന്‍സാര്‍ ആലപ്പുഴ- 0544580281 (ക്രിക്കറ്റ്), മുഹമ്മദ് ആറ്റിങ്ങല്‍- 0508163651 (വടം വലി), ബഷീര്‍ കാരന്തൂര്‍- 0502071303 (ഷൂട്ടൗട്ട്). കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫെറ്റേണിറ്റി ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ ഹെല്‍ത്ത് ക്യാംപയിന് ഇന്ത്യന്‍ പ്രവാസി സമൂഹത്തില്‍നിന്നും ലഭിച്ച വന്‍സ്വീകാര്യതയാണ് ഈ വര്‍ഷവും ഫ്രറ്റേണിറ്റി ഫെസ്റ്റുമായി മുന്നിട്ടിറങ്ങാന്‍ പ്രചോദനമായതെന്ന് മീഡിയ കോ-ഓഡിനേറ്റര്‍ അന്‍സാര്‍ ചങ്ങനാശ്ശേരി അറിയിച്ചു.
RELATED STORIES
റിയാദ് എജ്യൂ എക്സ്പോ സപ്തംബര് 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്ദ്ദിക്കാന് ബസ് നിര്ത്തി; കാര് പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMTരാഹുല് ഗാന്ധി അമേരിക്കയിലേക്ക്; മൂന്ന് ദിവസത്തെ സന്ദര്ശനത്തിന് ...
8 Sep 2024 3:25 AM GMTകൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള് ഒരു കൊലയാളിയാണ്'; ബെന്ഗ്വിറിനെ ബീച്ചില് നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMT