സാമ്പത്തിക സംവരണം: ലക്ഷ്യമിടുന്നത് സവര്‍ണ മേധാവിത്വമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം
എല്ലാ അധികാരമേഖലകളിലും എണ്‍പത് ശതമാനത്തിലധികം സവര്‍ണാധിപത്യമാണ് ഇപ്പോള്‍ തന്നെ നിലവിലുള്ളത്. അത് നൂറ് ശതമാനമാക്കി പൂര്‍ത്തീകരിച്ച് മനുസ്മൃതിയിലധിഷ്ഠിത ഭരണമാണ് അവരുടെ താല്‍പ്പര്യം.

ജിദ്ദ: സാമ്പത്തിക സംവരണത്തിലൂടെ സംഘപരിവാര്‍ ലക്ഷ്യമിടുന്നത് സവര്‍ണ മേധാവിത്വ നിലനില്‍പ്പാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ ഘടകം കേരള സ്‌റ്റേറ്റ് പ്രസിഡന്റ് ഹനീഫ കടുങ്ങല്ലൂര്‍ അഭിപ്രായപ്പെട്ടു.എല്ലാ അധികാരമേഖലകളിലും എണ്‍പത് ശതമാനത്തിലധികം സവര്‍ണാധിപത്യമാണ് ഇപ്പോള്‍ തന്നെ നിലവിലുള്ളത്. അത് നൂറ് ശതമാനമാക്കി പൂര്‍ത്തീകരിച്ച് മനുസ്മൃതിയിലധിഷ്ഠിത ഭരണമാണ് അവരുടെ താല്‍പ്പര്യം.
തുല്യ നീതി ആഗ്രഹിക്കുന്നവര്‍ ഈ ബില്ലിനെതിരെ ഒറ്റക്കെട്ടായി രംഗത്ത് വരേണ്ടതുണ്ട്. സാമ്പത്തീക സംവരണം നടപ്പാക്കുന്നതിന്നെതിരെ എസ്‌സിപിഐ ഫെബ്രുവരി 5ന് സെക്രട്ടേറിയറ്റിന് ചുറ്റും തീര്‍ക്കുന്ന സംവരണമതിലിനു എല്ലാ പിന്തുണയും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഷറഫിയ ഹിജാസ് വില്ലയില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഷറഫിയ ബ്ലോക്ക് സംഘടിപ്പിച്ച റിപബ്ലിക് ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. സംഘടനയിലേക്ക് പുതുതായി കടന്നുവന്ന പ്രവര്‍ത്തകരെ അദ്ദേഹം ഷാളണിയിച്ചു സ്വീകരിച്ചു.
പരിപാടിയില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഷറഫിയ ബ്ലോക്ക് പ്രസിഡന്റ് ശാഹുല്‍ ഹമീദ് ചേലക്കര അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റിയംഗം ഹക്കീം കണ്ണൂര്‍ 'ഒരു സാമൂഹിക പ്രവര്‍ത്തകന്റെ ഉത്തരവാദിത്തങ്ങള്‍' എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് നാസര്‍ കരുളായി, സെക്രട്ടറി ഹനീഫ മങ്കട സംസാരിച്ചു.
RELATED STORIES
കാട്ടുപന്നിക്ക് വെച്ച കെണിയില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം;...
4 Dec 2023 5:05 AM GMTകോട്ടക്കല്‍ പോലിസ് സ്റ്റേഷന് ആക്രമിച്ചെന്ന കേസ്: മുഴുവന്‍ പേരെയും...
29 Nov 2023 9:28 AM GMTനവകേരള സദസ്സ്: അഭിവാദ്യമര്‍പ്പിക്കാന്‍ വീണ്ടും കുട്ടികളെ...
27 Nov 2023 3:17 PM GMTഹസീബ് തങ്ങള്‍ക്ക് ലീഗുമായി ബന്ധമില്ലെന്ന്
27 Nov 2023 1:09 PM GMTചൈനയിലെ വൈറസ് ബാധയില്‍ കേരളത്തില്‍ ആശങ്ക വേണ്ട; കേന്ദ്രവിഹിതത്തില്‍...
27 Nov 2023 10:04 AM GMTഖബറടക്കത്തിനു തൊട്ടുമുമ്പ് പരാതിയുമായി സഹോദരന്; യുവാവിന്റെ മൃതദേഹം...
24 Nov 2023 9:04 AM GMT