കൊവിഡ്: കുവൈത്തില്‍ ഇന്ന് രണ്ടുമരണം കൂടി; 688 പേര്‍ക്ക് വൈറസ് ബാധ
രാജ്യത്ത് വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 513 ആയി. ഇന്നുവരെ ആകെ 79,957 പേര്‍ക്കാണ് വൈറസ് ബാധയേറ്റിട്ടുള്ളത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധയെത്തുടര്‍ന്നു ഇന്ന് രണ്ടുപേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 513 ആയി. 688 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതടക്കം ഇന്നുവരെ ആകെ 79,957 പേര്‍ക്കാണ് വൈറസ് ബാധയേറ്റിട്ടുള്ളത്. ഇന്ന് രോഗബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടവരുടെ ആരോഗ്യമേഖല തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്.
അഹമദി- 194, ജഹ്റ- 129, ഫര്‍വാനിയ- 107, ഹവല്ലി- 139, കേപിറ്റല്‍- 119. ഇന്ന് 513 പേരാണു രോഗമുക്തരായത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 71,770 ആയി. ആകെ 7,674 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. തീവ്രപരിചരണത്തില്‍ കഴിയുന്നവരുടെ എണ്ണം നൂറില്‍ താഴെയായി. ഇപ്പോള്‍ 97 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4,006 പേര്‍ക്കാണ് വൈറസ് പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 5,85,124 ആയി.
RELATED STORIES
വില്ലന് മഴയെയും ഗുജറാത്തിനെയും തകര്ത്ത് ചെന്നൈക്ക് അഞ്ചാം ഐപിഎല്...
30 May 2023 1:23 AM GMTമുംബൈ ആധിപത്യം; ഐപിഎല്ലില് നിന്ന് ലഖ്നൗ പുറത്ത്
24 May 2023 6:18 PM GMTഐപിഎല് ഫൈനലില് പ്രവേശിച്ച് സിഎസ്കെ; ഗുജറാത്ത് പതറി
23 May 2023 6:28 PM GMTഐപിഎല്; ഒന്നില് ഗുജറാത്ത് തന്നെ; എല്എസ്ജിയെ വീഴ്ത്തി
7 May 2023 3:13 PM GMTരാജസ്ഥാന് റോയല്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്ക്ക് തിരിച്ചടി; ജിടിക്ക്...
5 May 2023 5:49 PM GMT2023 ക്രിക്കറ്റ് ലോകകപ്പ്: സ്റ്റേഡിയങ്ങളുടെ ഷോര്ട്ട് ലിസ്റ്റില്...
5 May 2023 12:46 PM GMT