Gulf

കൊവിഡ്: കുവൈത്തില്‍ ഇന്ന് രണ്ടുമരണം; ആകെ മരണം 863 ആയി

കൊവിഡ്: കുവൈത്തില്‍ ഇന്ന് രണ്ടുമരണം; ആകെ മരണം 863 ആയി
X
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ന് രണ്ടുപേര്‍ മരിച്ചു.

ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 863 ആയി. 426 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതടക്കം ഇന്നുവരെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 139734 ആയി. 511 പേര്‍ ഇന്ന് രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 131560 ആയി. ആകെ 7311 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന രോഗികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞ് 84 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 5667 പേരുള്‍പ്പെടെ ഇതുവരെയായി 1047902 പേരിലാണ് സ്രവ പരിശോധന നടത്തിയത്.

Covid: Two death in Kuwait today

Next Story

RELATED STORIES

Share it