കൊവിഡ്: യുഎഇയില്‍ എഴുമരണം കൂടി; 532 പേര്‍ക്ക് ഇന്ന് വൈറസ് ബാധ
അതേസമയം, റമദാന്‍ മാസത്തില്‍ യുഎഇയിലെ സ്വകാര്യമേഖലയിലെ ജോലിസമയം രണ്ടുമണിക്കൂര്‍ കുറച്ചതായി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.
![കൊവിഡ്: യുഎഇയില്‍ എഴുമരണം കൂടി; 532 പേര്‍ക്ക് ഇന്ന് വൈറസ് ബാധ കൊവിഡ്: യുഎഇയില്‍ എഴുമരണം കൂടി; 532 പേര്‍ക്ക് ഇന്ന് വൈറസ് ബാധ](https://www.thejasnews.com/h-upload/2020/04/25/105840-uae-covddd.jpg)
അബുദബി: യുഎഇയില്‍ ഇന്ന് കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന ഏഴുപേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 71 ആയി. 532 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 9,813 ആണ്. 127 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,887 ആയി. അതിനിടെ, ദുബയ്ക്ക് പിന്നാലെ അജ്മാനിലും കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്താന്‍ തത്വത്തില്‍ തീരുമാനമായി. മാളുകള്‍, ഷോപ്പിങ് സെന്ററുകള്‍, റെസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, ഓഫിസുകള്‍ എന്നിവയുടെ പ്രവര്‍ത്തനമാണ് നിയന്ത്രണങ്ങളോടെ പുനരാരംഭിക്കുക.
അജ്മാന്‍ സാമ്പത്തിക വികസന വകുപ്പ് (ഡിഇഡി-അജ്മാന്‍) അറിയിച്ചതാണ് ഇക്കാര്യം. എന്നാല്‍, സ്ഥാപനങ്ങള്‍ വീണ്ടും തുറക്കുന്നതിനുള്ള തിയ്യതി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം, റമദാന്‍ മാസത്തില്‍ യുഎഇയിലെ സ്വകാര്യമേഖലയിലെ ജോലിസമയം രണ്ടുമണിക്കൂര്‍ കുറച്ചതായി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആകെയുള്ള ജീവനക്കാരുടെ 30 ശതമാനമോ അതില്‍ കുറവോ പേരെ മാത്രമേ ഓഫിസുകളില്‍ അനുവദിക്കൂ. മറ്റുള്ളവര്‍ വീടുകളിലിരുന്ന് ജോലിചെയ്യുന്നത് തുടരും. സര്‍ക്കാര്‍ ഓഫിസുകളിലും കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT