സൗദിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹം പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജുബൈലിലെ സ്വകാര്യ മെഡിക്കല്‍ സെന്ററില്‍ ചികില്‍സ തേടിയത്.
BY NSH28 May 2020 12:43 PM GMT

X
NSH28 May 2020 12:43 PM GMT
ജുബൈല്‍: സൗദിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ ഓച്ചിറ കൃഷ്ണപുരം സ്വദേശി ദേവസ്വംപറമ്പില്‍ ബാബു തമ്പിയാ (48) ണ് മരിച്ചത്. ദമ്മാം ജുബൈല്‍ മുവാസാത്ത് ഹോസ്പിറ്റലില്‍വച്ച് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് സൗദിയില്‍ മരണപ്പെടുന്ന മലയാളികളുടെ എണ്ണം 29 ആയി.
രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹം പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജുബൈലിലെ സ്വകാര്യ മെഡിക്കല്‍ സെന്ററില്‍ ചികില്‍സ തേടിയത്. നാലുദിവസം മുമ്പ് ശ്വാസതടസ്സവും ചുമയും ശക്തമായതിനെത്തുടര്‍ന്ന് ജുബൈല്‍ മുവാസാത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. 10 വര്‍ഷമായി ജുബൈലില്‍ സ്‌കൂള്‍ വാന്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സുനിത. മൂന്ന് മക്കളുണ്ട്.
Next Story
RELATED STORIES
പി ഡി പി പത്താം സംസ്ഥാന സമ്മേളനം ഡിസംബര്‍ ഒമ്പത് മുതല്‍ മലപ്പുറം...
5 Dec 2023 5:31 AM GMTകാട്ടുപന്നിക്ക് വെച്ച കെണിയില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം;...
4 Dec 2023 5:05 AM GMTകോട്ടക്കല്‍ പോലിസ് സ്റ്റേഷന് ആക്രമിച്ചെന്ന കേസ്: മുഴുവന്‍ പേരെയും...
29 Nov 2023 9:28 AM GMTനവകേരള സദസ്സ്: അഭിവാദ്യമര്‍പ്പിക്കാന്‍ വീണ്ടും കുട്ടികളെ...
27 Nov 2023 3:17 PM GMTഹസീബ് തങ്ങള്‍ക്ക് ലീഗുമായി ബന്ധമില്ലെന്ന്
27 Nov 2023 1:09 PM GMTചൈനയിലെ വൈറസ് ബാധയില്‍ കേരളത്തില്‍ ആശങ്ക വേണ്ട; കേന്ദ്രവിഹിതത്തില്‍...
27 Nov 2023 10:04 AM GMT