കൊവിഡ്: തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഹഫര്‍ അല്‍ ബാത്തിനില്‍ മരിച്ചു
വള്ളക്കടവ് വയലില്‍ വീട്ടില്‍ പരേതനായ സൈനുല്ലാബ്ദീന്റെ മകന്‍ ഷബീര്‍ (40) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി കിങ് ഖാലിദ് ജനറല്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു.

ഹഫര്‍ അല്‍ ബാത്തിന്‍: കൊവിഡ് ബാധിച്ച് തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഹഫര്‍ അല്‍ ബാത്തിനില്‍ മരിച്ചു. വള്ളക്കടവ് വയലില്‍ വീട്ടില്‍ പരേതനായ സൈനുല്ലാബ്ദീന്റെ മകന്‍ ഷബീര്‍ (40) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി കിങ് ഖാലിദ് ജനറല്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു. നാട്ടില്‍ അവധിക്കുപോവാന്‍ തയ്യാറാവുന്ന സമയത്താണ് അസുഖബാധിതനായി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 10 വര്‍ഷമായി ഹഫറില്‍ ബക്കാല ജോലിചെയ്തുവരികയായിരുന്നു ഇദ്ദേഹം. മൂന്നുവര്‍ഷം മുമ്പാണ് അവസാനം നാട്ടില്‍ പോയി വന്നത്. മാതാവ്: ആരിഫാബീവി. ഭാര്യ: മദീന ബീവി, മകള്‍: ഫസ്‌ന. കിങ് ഖാലിദ് ജനറല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് ഇവിടെ ഖബറടക്കുന്നതിന് നിയമനടപടികള്‍ക്ക് എല്ലാവിധ സഹായവുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ നൗഷാദ് കൊല്ലം, ഷിനുഖാന്‍ പന്തളം എന്നിവര്‍ രംഗത്തുണ്ട്.
RELATED STORIES
കണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTപുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMTനാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി അജ്മാനില്‍...
28 May 2023 3:19 AM GMT