Gulf

കൊവിഡ് വ്യാപനം: ഖത്തറില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

കൊവിഡ് വ്യാപനം: ഖത്തറില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
X

ദോഹ: കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ഖത്തര്‍ മന്ത്രിസഭാ യോഗം കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 26 മുതലാണ് നിയന്ത്രണങ്ങള്‍ നടപ്പിലാവുക. ഇതുപ്രകാരം ക്ലിയര്‍ ഖത്തര്‍ സര്‍ട്ടിഫിക്കറ്റുള്ള റസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. ബാക്കിയുള്ളവയ്ക്ക് 15 ശതമാനം. ഔട്ട്‌ഡോള്‍ ഭക്ഷണശാലകളില്‍ 30 ശതമാനമാണ് അനുമതി.

വീടുകളിലും മജ്‌ലിസുകളിലും ഇന്‍ഡോര്‍ ഒത്തുചേരല്‍ നിരോധിച്ചിട്ടുണ്ട്. പുറത്തുള്ള ഒത്തുചേരലുകളില്‍ അഞ്ചുപേര്‍ മാത്രമേ അനുവദിക്കൂ. ഒരേവീട്ടിലുള്ള അംഗങ്ങള്‍ക്ക് വിന്റര്‍ ക്യാംപുകളില്‍ ഒത്തുചേരുന്നതിനു വിലക്കില്ല. വിവാഹങ്ങള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു.

പരമാവധി രണ്ടുപേര്‍ക്കോ ഒരേ കുടുംബത്തില്‍പ്പെട്ടവര്‍ക്കോ മാത്രമേ ദോഹ കോര്‍ണിഷിലും ബീച്ചുകളിലും പബ്ലിക് പാര്‍ക്കുകളിലും ഒത്തുകൂടാന്‍ അനുമതിയുള്ളു. കളിസ്ഥലങ്ങളിലും ഇത് ബാധകമാക്കിയിട്ടുണ്ട്. വാണിജ്യ സമുച്ഛയങ്ങളുട പരമാവധി ശേഷി 30 ശതമാനമാക്കി ചുരുക്കി. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കു പ്രവേശനമില്ല. ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ പരമാവധി ശേഷി 30 ശതമാനം. ബ്യൂട്ടി സലൂണുകളും ബാര്‍ബര്‍ ഷോപ്പുകളും 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. അമ്യൂസ്‌മെന്റ് പാര്‍ക്കുകളും വിനോദ കേന്ദ്രങ്ങളും അടച്ചിടും.

പള്ളികളില്‍ സാധാരണ നമസ്‌കാരങ്ങളും ജുമുഅ പ്രാര്‍ഥനയും പതിവുപോലെ നടക്കും. സര്‍ക്കാര്‍ ഓഫിസുകളിലും സ്വകാര്യ ഓഫിസുകളിലും 80 ശതമാനത്തില്‍ കൂടുതല്‍ ജീവനക്കാര്‍ പാടില്ല. ബാക്കിയുള്ളവര്‍ വീടുകളില്‍ നിന്ന് ജോലി തുടരണമെന്നുമാണ് നിര്‍ദേശം.

Covid expansion: More restrictions in Qatar

Next Story

RELATED STORIES

Share it