Gulf

കുവൈത്തില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; ഇന്ന് 1,002 പേര്‍ക്ക് വൈറസ് ബാധ, 6 മരണം

കുവൈത്തില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; ഇന്ന് 1,002 പേര്‍ക്ക് വൈറസ് ബാധ, 6 മരണം
X

കുവൈത്ത് സിറ്റി: രാജ്യത്തെ കൊവിഡ് കേസുകള്‍ അനുദിനം വര്‍ധിക്കുന്നതായി കണക്കുകള്‍. ഇന്ന് പുതിയ 1,002 കൊവിഡ് 19 കേസുകളാണ് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,721,996 ആയിട്ടുണ്ട്. ഇതില്‍ രോഗമുക്തര്‍ 1,62,711 ആണ്. ഇന്ന് 6 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്.

കഴിഞ്ഞദിവസം വരെയുള്ള കണക്കനുസരിച്ച് ആകെ മരണം 975 ആയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 591 പേരാണ് രോഗബാധയില്‍നിന്ന് മുക്തരായത്. ചികില്‍സയില്‍ 9,310 പേരുണ്ട്. അത്യാഹിതവിഭാഗത്തിലായി 96 രോഗികളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മാത്രം 10,271 പേരിലാണ് കൊവിഡ് പരിശോധന നടത്തിയത്. ഇതോടെ മൊത്തം 1,618,576 പേരില്‍ പരിശോധന നടത്തിയിട്ടുണ്ടെന്ന് അരോഗ്യമന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it