Top

കൊവിഡ്: തിരൂരങ്ങാടി വെന്നിയൂര്‍ സ്വദേശി റിയാദില്‍ മരിച്ചു

വെന്നിയൂര്‍ കൊടിമരം സ്വദേശി കൊടവണ്ടി അബ്ദുല്‍ ജബ്ബാറിന്റെ (റിട്ട. എസ് ഐ) മകന്‍ മുഫീദ് (29) ആണ് മരിച്ചത്.

കൊവിഡ്: തിരൂരങ്ങാടി വെന്നിയൂര്‍ സ്വദേശി റിയാദില്‍ മരിച്ചു
X

തിരൂരങ്ങാടി: കൊവിഡ് ബാധിതനായി സൗദി അറേബ്യയിലെ റിയാദിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന വെന്നിയൂര്‍ സ്വദേശി മരിച്ചു. വെന്നിയൂര്‍ കൊടിമരം സ്വദേശി കൊടവണ്ടി അബ്ദുല്‍ ജബ്ബാറിന്റെ (റിട്ട. എസ് ഐ) മകന്‍ മുഫീദ് (29) ആണ് വ്യാഴാഴ്ച ഉച്ചയ്ക്ക് മരിച്ചത്.

റിയാദില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി ചെയ്തുവരികയായിരുന്നു. മൂന്ന് ദിവസം മുമ്പാണ് ഡോ. സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു.

ഭാര്യ: ഫാത്തിമ ബിന്‍സിയ. മാതാവ്.സഫിയ. സഹോദങ്ങള്‍: ജാസിം(ജിദ്ദ), മുന്‍ദിര്‍, മുഷറഫ്, ജവാദ് ,

കഴിഞ്ഞ സെപ്തംബറിലായിരുന്നു വിവാഹം. ഒരു മാസം നാട്ടില്‍ നിന്നതിനുശേഷം ഒക്ടോബറിലാണ് റിയാദിലേക്ക് മടങ്ങിപ്പോയത്.

Next Story

RELATED STORIES

Share it