Gulf

കൊവിഡ്: കുവൈത്തില്‍ ഇന്ന് പുതിയ 472 കേസുകള്‍, മൂന്ന് മരണം, 476 രോഗമുക്തര്‍

ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 3 മരണം ഉള്‍പ്പെടെ ആകെ രാജ്യത്തെ ആകെ കൊവിഡ് മരണം 474 ആയി.

കൊവിഡ്: കുവൈത്തില്‍ ഇന്ന് പുതിയ 472 കേസുകള്‍, മൂന്ന് മരണം, 476 രോഗമുക്തര്‍
X

കുവൈത്ത് സിറ്റി: രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്നു മൂന്നു പേര്‍ മരിക്കുകയും 472 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം രോഗ ബാധിതരുടെ എണ്ണം 71,199 ആയി. 62,806 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 476 പേരാണ് രോഗ ബാധയില്‍ നിന്ന് സൗഖ്യം പ്രാപിച്ചത്. ചികില്‍സയില്‍ 7,919 പേരുണ്ട്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 3 മരണം ഉള്‍പ്പെടെ ആകെ മരണം 474 ആയി. അത്യാഹിത വിഭാഗത്തിലായി 125 രോഗികളുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 2,844 പേരില്‍ കൊവിഡ് പരിശോധന നടത്തി. ഇതോടെ മൊത്തം 5,29,130 പേരില്‍ പരിശോധന നടത്തിയിട്ടുണ്ടന്ന് അരോഗ്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it