Gulf

കൊവിഡ്: സൗദിയില്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം

അബ്ശിറിന്റെ യൂസര്‍നെയിമും പാസ്‌വേര്‍ഡും ഉപയോഗിച്ചാണ് രജിസ്ട്രേഷന് എന്റര്‍ ചെയ്യേണ്ടത്. ഇതിനകം 80,000 ഓളം പേര്‍ രജിസ്റ്റര്‍ ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൊവിഡ്: സൗദിയില്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം
X

റിയാദ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയില്‍ സന്നദ്ധപ്രവര്‍ത്തകരെ രംഗത്തിറക്കാനൊരുങ്ങി സൗദി ആരോഗ്യമന്ത്രാലയം. ആതുരസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി അപേക്ഷ നല്‍കാന്‍ അവസരമുണ്ടാവും. അബ്ശിറിന്റെ യൂസര്‍നെയിമും പാസ്‌വേര്‍ഡും ഉപയോഗിച്ചാണ് രജിസ്ട്രേഷന് എന്റര്‍ ചെയ്യേണ്ടത്. ഇതിനകം 80,000 ഓളം പേര്‍ രജിസ്റ്റര്‍ ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

സൗദിയില്‍ ഇഖാമയുള്ള വിദേശികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. എല്ലാ മേഖലയിലെയും സ്പെഷ്യലിസ്റ്റുകള്‍, ഡെന്റിസ്റ്റുകള്‍, ഫാര്‍മസിസ്റ്റുകള്‍, ടെക്നീഷ്യന്‍മാര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍, പബ്ലിക് റിലേഷന്‍, പരിഭാഷകര്‍, അഡ്മിന്‍, അഭിഭാഷകര്‍, എന്‍ജിനീയര്‍മാര്‍, സെകന്ററി വിദ്യാര്‍ഥികള്‍, യൂനിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെല്ലാം അപേക്ഷ നല്‍കാം. https://volunteer.srca.org.sa/#!/Regitsration ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്.

Next Story

RELATED STORIES

Share it