കൊറോണ വൈറസ് ബാധ: ഖാലിദിയ കോപറേറ്റീവ് സൊസൈറ്റി അടച്ചുപൂട്ടി
230 ജീവനക്കാരില്‍ 103 പേര്‍ക്കാണു വൈറസ് ബാധ സ്ഥിരീകരിച്ചത്.
![കൊറോണ വൈറസ് ബാധ: ഖാലിദിയ കോപറേറ്റീവ് സൊസൈറ്റി അടച്ചുപൂട്ടി കൊറോണ വൈറസ് ബാധ: ഖാലിദിയ കോപറേറ്റീവ് സൊസൈറ്റി അടച്ചുപൂട്ടി](https://www.thejasnews.com/h-upload/2020/05/10/107432-whatsapp-image-2020-05-10-at-64317-am.jpeg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഖാലിദിയ കോപ്പറേറ്റീവ് സൊസൈറ്റിയിലെ 103 ജീവനക്കാരില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനം അടചു പൂട്ടി. 230 ജീവനക്കാരില്‍ 103 പേര്‍ക്കാണു വൈറസ് ബാധ സ്ഥിരീകരിച്ചത്. നേരത്തെ ഒരു ജീവനക്കാരനില്‍ വൈറസ് ബാധ കണ്ടെത്തുകയും തുടര്‍ന്ന് ഒറ്റപ്പെട്ട കേസുകള്‍ ആവര്‍ത്തിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മുഴുവന്‍ ജീവനക്കാരിലും പരിശോധന നടത്താന്‍ ജാം ഇയ്യ അധികൃതര്‍ ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് മുഴുവന്‍ ജീവനാക്കാരിലും നടത്തിയ പരിശോധനയിലാണു 103 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അന്ന് തന്നെ സ്ഥാപനം അടക്കുകയും അണുവിമുക്തമാക്കുകയും മറ്റു പ്രതിരോധ നടപടികള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. കുവൈത്ത് യൂനിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് രാജ്യത്തെ പ്രമുഖരായ നിരവധി സ്വദേശികളാണു താമസിക്കുന്നത്.
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT