Gulf

സംഘപരിവാരത്തിന്റെ നുണപ്രചാരണങ്ങളുടെ അനന്തരഫലമാണ് പൗരത്വനിഷേധ ബില്‍: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ജയ് ശ്രീറാം വിളിച്ചുകൊണ്ട് രാജ്യത്തെ ദലിതുകളെയും മുസ്‌ലിംകളെയും തല്ലിക്കൊല്ലുന്നവര്‍ രാജ്യസ്‌നേഹികളും അതിനെതിരേ ശബ്ദിക്കുന്നവര്‍ രാജ്യദ്രോഹികളുമായി ചിത്രീകരിക്കുന്ന വിവേചനമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്.

സംഘപരിവാരത്തിന്റെ നുണപ്രചാരണങ്ങളുടെ അനന്തരഫലമാണ് പൗരത്വനിഷേധ ബില്‍: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

ദമ്മാം: 1977 മുതല്‍ സംഘപരിവാരം മുസ്‌ലിംകള്‍ക്കെതിരേ നടത്തിക്കൊണ്ടിരിക്കുന്ന നുണപ്രചാരണങ്ങളുടെ അനന്തരഫലമാണ് പൗരത്വ നിഷേധ ബില്ലെന്നു ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജാഗ്രതാസദസ് അഭിപ്രായപ്പെട്ടു. സോഷ്യല്‍ ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി അല്‍ അബീര്‍ ക്ലിനിക് ഹാളില്‍ 'പൗരാവകാശവും സമകാലിക ഇന്ത്യയും' വിഷയത്തില്‍ സംഘടിപ്പിച്ച ജാഗ്രതാസദസ് മാധ്യമപ്രവര്‍ത്തകന്‍ പി ടി അലവി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഹിന്ദുവിനും സിക്കുകാരനും ക്രിസ്ത്യാനികള്‍ക്കും പൗരത്വനിഷേധ ബില്ലിന്റെ പേരില്‍ ഇന്ത്യയില്‍നിന്നും പുറത്തുപോവേണ്ടിവരില്ലെന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന രാജ്യത്തെ മുസ്‌ലിം സമുദായത്തോട് എത്രമാത്രം വിദ്വേഷം വച്ചുപുലര്‍ത്തുന്നുവെന്നതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.

ജയ് ശ്രീറാം വിളിച്ചുകൊണ്ട് രാജ്യത്തെ ദലിതുകളെയും മുസ്‌ലിംകളെയും തല്ലിക്കൊല്ലുന്നവര്‍ രാജ്യസ്‌നേഹികളും അതിനെതിരേ ശബ്ദിക്കുന്നവര്‍ രാജ്യദ്രോഹികളുമായി ചിത്രീകരിക്കുന്ന വിവേചനമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. മതാധിഷ്ഠിതമായി ഭിന്നിപ്പുണ്ടാക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത്. ഒന്നല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ വിവേചനം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംസ്ഥാന സമിതി അംഗം ഷര്‍നാസ് അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി. രാജ്യത്ത് ആദ്യമായി യുഎപിഎ കരിനിയമം കൊണ്ടുവന്ന കോണ്‍ഗ്രസില്‍നിന്നും ബഹുദൂരം മുന്നോട്ടുപൊയ്‌ക്കൊണ്ടിരിക്കുകയാണ് സിപിഎം. മാവോവാദികളെന്നു പറഞ്ഞു മനുഷ്യനെ വെടിവച്ചുകൊല്ലുകയും ഒരു മാനദണ്ഠവുമില്ലാതെ യുഎപിഎ ചുമത്തുകയുമാണ് ഭരണകൂടം.

ബംഗ്ലാദേശില്‍നിന്നും മറ്റും കുടിയേറിയവരാണ് അസമിലെയും അതിര്‍ത്തി പ്രദേശങ്ങളിലെയും മുസ്‌ലിംകളെന്ന് നുണപ്രചാരണം നടത്തിക്കൊണ്ടാണ് സംഘപരിവാരം മുസ്‌ലിംകള്‍ക്കെതിരേ കലാപങ്ങള്‍ ആരംഭിച്ചത്. ആ പ്രചാരണത്തിന്റെ ഫലമാണിപ്പോള്‍ പൗരത്വനിഷേധ ബില്ലിലൂടെ അവര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും ഷെര്‍നാസ് അഷ്‌റഫ് പറഞ്ഞു. സോഷ്യല്‍ ഫോറം ബ്ലോക്ക് പ്രസിഡന്റ് മന്‍സൂര്‍ ആലംകോട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി സുബൈര്‍ നാറാത്ത്, ഫ്രറ്റേണിറ്റി ഫോറം ദമ്മാം ഏരിയാ പ്രസിഡന്റ് സുല്‍ത്താന്‍ അന്‍വരി കൊല്ലം, നാസര്‍ ഒറ്റപ്പാലം സംസാരിച്ചു. സജ്ജാദ് തിരുവനന്തപുരം, റെനീഷ് ചാലാട്, മുനീര്‍ കൊല്ലം, സുഹൈല്‍ തിരുവനന്തപുരം നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it