പൗരത്വ ഭേദഗതി ബില്ല്: കേന്ദ്ര മന്ത്രിസഭാ തീരുമാനത്തിനെതിരേ പ്രതിഷേധം

ഹായില്‍: മുസ് ലിംകളെ മാത്രം ഒഴിവാക്കി പൗരത്വ ഭേദഗതി ബില്ല് കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ സോഷ്യല്‍ ഫോറം ഹായില്‍ ബ്ലോക്ക് കമ്മിറ്റി ശക്തമായ പ്രധിഷേധം രേഖപ്പെടുത്തി. മതപരമായ വിവേചനവും വര്‍ഗീയവുമായ ബില്ല് ബിജെപി സര്‍ക്കാരിന്റെ മുസ്‌ലിം വിരുദ്ധ അജണ്ട ഒരിക്കല്‍ക്കൂടി തുറന്നുകാണിക്കുന്നതാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരായ ബില്ല് പാസാക്കിയെടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതിപക്ഷ കക്ഷികള്‍ മൗനംവെടിഞ്ഞ് ഒന്നിച്ചുനിന്ന് പ്രതികരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സോഷ്യല്‍ ഫോറം ഹായില്‍ ബ്ലോക്ക് പുനസംഘടന യോഗത്തില്‍ പുതിയ ഭാരവാഹികള്‍ നിലവില്‍വന്നു. പ്രസിഡന്റ് റഊഫ് ഇരിട്ടി, ജനറല്‍ സെക്രട്ടറി മുനീര്‍ കൊയിസ്സന്‍, വൈസ് പ്രസിഡന്റ് അര്‍ഷാദ് തിരുവനന്തപുരം, സെക്രട്ടറിമാര്‍ ഹമീദ് മംഗലാപുരം, മുത്തലിബ് പാലക്കാട്, എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഇഖ്ബാല്‍ ആന്ധ്രാപ്രദേശ്, നാസര്‍ താമരശ്ശേരി എന്നിവരെ തിരഞ്ഞെടുത്തു.
RELATED STORIES
മുഹമ്മദ് ഉവൈസ് ജെംഷഡ്പൂര്‍ എഫ്സിയിലേക്ക്
29 Jun 2022 3:01 PM GMTഇറാനിയന്‍ ഡിഫന്‍ഡറെ സ്വന്തമാക്കി ചെന്നൈയിന് എഫ്സി
29 Jun 2022 2:05 PM GMTപിഎസ്ജിയുടെ എവേ കിറ്റ് പുറത്ത്
29 Jun 2022 1:28 PM GMTഇന്‍സ്റ്റഗ്രാമില്‍ മുപ്പത് ലക്ഷം ഫോളോവേഴ്സുമായി കേരള ബ്ലാസ്റ്റേഴ്സ് ...
29 Jun 2022 9:36 AM GMTഹൈദരാബാദിന്റെ കരാര്‍ നീട്ടി സാഹില്‍; ഒഡീഷയ്ക്ക് പുതിയ സഹ പരിശീലകന്
29 Jun 2022 4:41 AM GMTറഫീനാ ചെല്‍സി ഡീലിനരികെ; ജീസുസിനും ഒറിഗിക്കും ഇന്ന് മെഡിക്കല്‍
29 Jun 2022 4:16 AM GMT