Gulf

സി എച് മുഹമ്മദ് കോയ സ്മാരക വിദ്യാഭ്യാസ പുരസ്‌കാരം സുബൈര്‍ ഹുദവിക്ക്

സി എച്ച് മുഹമ്മദ് കോയയുടെ നാമധേയത്തില്‍, അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തുന്ന പ്രഥമ വിദ്യാഭ്യാസ നവോത്ഥാന പുരസ്‌കാരം ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ച് ഒരുപാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സുബൈര്‍ ഹുദവിക്ക് നല്‍കുകയാണ്.

സി എച് മുഹമ്മദ് കോയ സ്മാരക വിദ്യാഭ്യാസ പുരസ്‌കാരം സുബൈര്‍ ഹുദവിക്ക്
X

മനാമ: കെഎംസിസി ബഹറയ്ന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി എല്ലാവര്‍ഷവും നടത്തിവരാറുള്ള സി എച് മുഹമ്മദ് കോയ അനുസ്മരണം ഇപ്രാവശ്യം വിപുലമായ പരിപാടികളോടെ നടത്തുകയാണ്.സി എച്ച് മുഹമ്മദ് കോയയുടെ നാമധേയത്തില്‍, അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തുന്ന പ്രഥമ വിദ്യാഭ്യാസ നവോത്ഥാന പുരസ്‌കാരം ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ച് ഒരുപാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സുബൈര്‍ ഹുദവിക്ക് നല്‍കുകയാണ്. കെഎംസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കെഎംസിസി ബഹറൈന്‍ പ്രസിഡന്റ് ഹബീബ് റഹ്മാന്‍ ജേതാവിനെ പ്രഖ്യാപിച്ചു.

ജില്ലാ പ്രസിഡന്റ് ഫൈസല്‍ കോട്ടപ്പള്ളി, ജനറല്‍ സെക്രട്ടറി അഷ്‌റഫ് അഴിയൂര്‍ ട്രഷറര്‍ സുഹൈല്‍ മേലടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇസ്ഹാഖ് വില്യപള്ളി എന്നിവര്‍ സംബന്ധിച്ചു. ഒരു മാസത്തിലധികം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ക്ക് 30. സെപ്റ്റംബര്‍ 2022 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ആലി സ്‌റ്റേഡിയത്തില്‍ നടക്കുന്ന വോളിബോള്‍ ടൂര്‍ണ്ണമെന്റോട് കൂടി തുടക്കമാകും. വിവിധ പ്രഗല്‍ഭ ടീമുകള്‍ ഏറ്റുമുട്ടുന്ന വോളിബോള്‍ ടൂര്‍ണമെന്റില്‍ വിജയികള്‍ക്ക് സി എച്ച് മുഹമ്മദ് കോയ സ്മാരക ട്രോഫിയും, റണ്ണേഴ്‌സപ്പിന് മുന്‍ കെഎംസിസി പ്രസിഡണ്ട് സിപിഎം കുനിങ്ങാട് സ്മാരക ട്രോഫിയും നല്‍കും.

കൂടാതെ കമ്പവലി മത്സരം ചിത്രരചന മത്സരം ക്വിസ് മത്സരം, മറ്റു കലാകായിക മത്സരങ്ങള്‍, ഹെല്‍ത്ത് ക്യാമ്പ്, വനിതാ സംഗമം, കുട്ടികളുടെ പരിപാടികള്‍, മണ്ഡലം തല ഷെട്ടില്‍ ടൂര്‍ണമെന്റ്, ബിസിനസ് മീറ്റ് തുടങ്ങിയവ വിവിധ ദിവസങ്ങളിലായി നടക്കും.

കമ്പവലി മത്സര വിജയികള്‍ക്ക് സി എച് സ്മാരക ട്രോഫിയും, റണ്ണേഴ്‌സ്അപ്പിന് മുന്‍ കെഎംസിസി പ്രസിഡന്റ് കെ പി അബ്ദുള്ള സ്മാരക ട്രോഫിയും നല്‍കും. നവംബര്‍ 18 നു നടക്കുന്ന സമാപന സമ്മേളനത്തില്‍ അവാര്‍ഡ് ജേതാവിന് വിദ്യാഭ്യാസ നവോത്ഥാന പുരസ്‌കാരം സമര്‍പ്പിക്കും.

25001 രൂപയും, പ്രശസ്തി പത്രവുമാണ് അവാര്‍ഡ് ജേതാവിന് നല്‍കുക. പ്രമുഖര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചടങ്ങില്‍ ജില്ലാ ഭാരവാഹികളായ ഫൈസല്‍ കണ്ടിതാഴ, അഷ്‌റഫ് തോടന്നൂര്‍, ഹമീദ് അയനിക്കാട്, ഷാഫി വേളം, ലത്തീഫ് കൊയിലാണ്ടി, സഹീര്‍ ബാലുശ്ശേരി, മുനീര്‍ ഒഞ്ചിയം എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it