Gulf

റമദാനില്‍ പ്രത്യേക പ്രദര്‍ശനമൊരുക്കി ബുര്‍ജ് ഖലീഫ

ഞായര്‍ മുതല്‍ ബുധനാഴ്ച വരെയുളള ദിവസങ്ങളില്‍ രാത്രി 7.45 മുതല്‍ 10.45 വരെ ഓരോ മണിക്കൂര്‍ ഇടവിട്ടും, വ്യാഴം, വെളളി, ശനി ദിവസങ്ങളില്‍ അരമണിക്കൂര്‍ ഇടവിട്ടും പ്രദര്‍ശനം കാണാം.

റമദാനില്‍ പ്രത്യേക പ്രദര്‍ശനമൊരുക്കി ബുര്‍ജ് ഖലീഫ
X

ദുബായ് : റമദാന്‍ മാസത്തില്‍ പ്രത്യേക എല്‍ഇഡി പ്രദര്‍ശനമൊരുക്കുകയാണ് ബുര്‍ജ് ഖലീഫ. മൂന്നുമിനിറ്റ് നീണ്ട് നില്‍ക്കുന്ന ആദ്യ പ്രദര്‍ശനത്തില്‍, റമദാന്റെ മൂല്യങ്ങളും പരിശുദ്ധിയുമാണ് ബുര്‍ജില്‍ തെളിയുക. അല്ലാഹുവിന്റെ 99 നാമങ്ങളായിരിക്കും രണ്ടാം പ്രദര്‍ശനത്തില്‍ ഉണ്ടാവുക. കാഴ്ചകാര്‍ക്ക് പുതുമനിറഞ്ഞ ഈ പ്രദര്‍ശനമൊരുക്കിയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ റമദാന്‍ മാസം ആഘോഷിക്കുന്നത്. ഞായര്‍ മുതല്‍ ബുധനാഴ്ച വരെയുളള ദിവസങ്ങളില്‍ രാത്രി 7.45 മുതല്‍ 10.45 വരെ ഓരോ മണിക്കൂര്‍ ഇടവിട്ടും, വ്യാഴം, വെളളി, ശനി ദിവസങ്ങളില്‍ അരമണിക്കൂര്‍ ഇടവിട്ടും പ്രദര്‍ശനം കാണാം.

Next Story

RELATED STORIES

Share it