Gulf

നവോദയ കുടുംബവേദിയുടെ നേതൃത്വത്തില്‍ ബാലവേദി ക്ലാസ് റൂം തിയറ്ററിന് തുടക്കം കുറിച്ചു

നവോദയ കുടുംബവേദിയുടെ നേതൃത്വത്തില്‍ ബാലവേദി ക്ലാസ് റൂം തിയറ്ററിന് തുടക്കം കുറിച്ചു
X

ജിദ്ദ: നവോദയ കുടുംബവേദിയുടെ നേതൃത്വത്തില്‍ ബാലവേദി ക്ലാസ് റൂം തിയറ്ററിന് തുടക്കം കുറിച്ചു. പൂര്‍ണമായും കുട്ടികളുടെ നിയന്ത്രണത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങ് വെബ്‌സാന്‍ ഖാനും, ഇലാന്‍ ഖാനും കീ ബോര്‍ഡ് വായിച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രശസ്ത തിയറ്റര്‍ ആക്ടിവിസ്റ്റ് മുഹ്‌സിന്‍ കാളികാവ് നയിച്ച ക്ലാസ് കുട്ടികള്‍ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ബാലവേദി കണ്‍വീനര്‍ ഫൈസ് മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ സന അലി സ്വാഗതവും ജാസിം മുജീബ് നന്ദിയും പറഞ്ഞു.

നവോദയ ബാലവേദി പ്രവര്‍ത്തകരായ റൈഹാന്‍ വീരാന്‍, പൂജ പ്രേംകുമാര്‍, നവോദയ പ്രസിഡന്റ് കിസ്മത്, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര, ട്രഷറര്‍ സി എം അബ്ദുര്‍റഹ്മാന്‍, കുടുംബവേദി കണ്‍വീനര്‍ മുസാഫര്‍ അഹമ്മദ് പാണക്കാട്, വനിതാ വേദി കണ്‍വീനര്‍ അനുപമ ബിജുരാജ്, മീഡിയ കണ്‍വീനര്‍ ബിജുരാജ് രാമന്തളി, ടിറ്റോ മീരാന്‍, എന്നിവര്‍ സംസാരിച്ചു. മൂന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ലളിതമായി മാത്തമാറ്റിക്‌സ് പഠിക്കാന്‍ സഹായിക്കുന്ന ഈസി മാത്തമാറ്റിക്‌സ്, രണ്ടാം ക്ലാസ് മുതല്‍ ആറാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ബേസിക് ഗ്രാമര്‍ ക്ലാസുകള്‍ എന്നിവയ്ക്കുള്ള രജിസ്‌ട്രേഷന്‍ ഉടന്‍ ആരംഭിക്കുമെന്ന് കുടുംബവേദി ഭാരവാഹികള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it