Gulf

ബാബരി മസ്ജിദ് വിധി: ഇന്ത്യന്‍ ജുഡീഷ്യറി സംഘപരിവാരത്തിന്റെ ചട്ടുകമായി- ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ്

ബാബരി മസ്ജിദ് വിധി: ഇന്ത്യന്‍ ജുഡീഷ്യറി സംഘപരിവാരത്തിന്റെ ചട്ടുകമായി- ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ്
X

റിയാദ്: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രത്യേക സിബിഐ കോടതി വിധി അത്യന്തം നിരാശാജനകവും നീതിന്യായവ്യവസ്ഥയ്‌ക്കേറ്റ കനത്ത പ്രഹരവും ഒപ്പം ജുഡീഷ്യറി സംഘപരിവാരത്തിന്റെ ചട്ടുകമായി മാറിയെന്നതിന്റെ തെളിവുമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് ഘടകം. അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ സാക്ഷികളായി തകര്‍ക്കപ്പെട്ട ബാബരി മസ്ജിദ് 28 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പള്ളി പൊളിച്ചവരോ തെളിവോ ഇല്ലെന്ന കോടതിയുടെ കണ്ടെത്തല്‍ ജുഡീഷ്യറി പൂര്‍ണമായും ആര്‍എസ്എസ്സിന് കീഴൊതുങ്ങിയെന്നതിന്റെ തെളിവാണ്.

കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ലിബര്‍ഹാന്‍ കമ്മീഷന്‍ കൃത്യമായ അന്വേഷണത്തിലൂടെ കണ്ടെത്തിയ ഗൂഢാലോചന കുറ്റവും മുഖ്യപ്രതികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനോ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പില്‍ വരുത്താനോ വിമുഖത കാട്ടിയ കോണ്‍ഗ്രസ് അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നിസ്സംഗതയാണ് പ്രതികള്‍ രക്ഷപ്പെടാന്‍ വഴിയൊരുക്കിയത്.

മാസങ്ങള്‍ക്ക് മുമ്പുതന്നെ പള്ളി പൊളിക്കുന്ന ദിവസം പ്രഖ്യാപിച്ച് രക്തരൂക്ഷിത കലാപങ്ങള്‍ സൃഷ്ടിച്ച് ഗൂഢാലോചന നടത്തി രാജ്യത്തെ എല്ലാ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി പരസ്യമായി പളളി തകര്‍ത്തവര്‍ക്കെതിരേ തെളിവില്ലായെന്ന വാദം ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ ജുഡീഷ്യറിയേ നാണം കെടുത്തുന്നതാണ്. നീതി നടപ്പില്‍വരുത്തേണ്ട ജുഡീഷ്യറിയും നിയമപാലകരും സംഘപരിവാര അജണ്ട നടപ്പില്‍വരുത്താന്‍ നീതിന്യായവ്യവസ്ഥയെ അട്ടിമറിക്കുകയാണ്. പൊതുജനത്തിന് നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെട്ടാല്‍ ഗുരുതരമായ പ്രത്യാഘാതം രാജ്യത്ത് സംജാതമാവുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് ഘടകം കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it