അജ്‌വ ജി.സി.സി ഗ്ലോബല്‍ കമ്മിറ്റി നിലവില്‍ വന്നു
സംസ്‌കരണം, ജീവകാരുണ്യം, മനുഷ്യാവകാശ സംരക്ഷണം എന്നീ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന അല്‍-അന്‍വാര്‍ ജസ്റ്റീസ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ (അജ്‌വ ) എന്ന സംഘടനയുടെ ജി.സി.സി. ഗ്ലോബല്‍ കമ്മിറ്റി നിലവില്‍ വന്നു.

കുവൈറ്റ് സിറ്റി: സംസ്‌കരണം, ജീവകാരുണ്യം, മനുഷ്യാവകാശ സംരക്ഷണം എന്നീ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന അല്‍-അന്‍വാര്‍ ജസ്റ്റീസ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ (അജ്‌വ ) എന്ന സംഘടനയുടെ ജി.സി.സി. ഗ്ലോബല്‍ കമ്മിറ്റി നിലവില്‍ വന്നു. സംസ്ഥാന കമ്മിറ്റി യുടെ അനുമതിയോടെയാണ് ജി.സി.സി. ഗ്ലോബല്‍ കമ്മിറ്റിക്ക് പുതിയ ഭരണ സമിതി നിലവില്‍ വന്നത്.
പ്രസിഡന്റ് ആയി ചുങ്കപ്പാറ ശറഫുദ്ധീന്‍ ബാഖവി (ജിദ്ദ)യും ജനറല്‍ സെക്രട്ടറിയായി ഇസ്ഹാഖ് നദ്‌വി (അബുദാബി)യും തിരഞ്ഞെടുത്തു. നൂറുദ്ദീന്‍ പുതുക്കാട് (ദുബൈ)(ട്രഷറര്‍), ഇബ്രാഹിം കുട്ടി ശാസ്താംകോട്ട തുഫൈല്‍(രക്ഷാധികാരി), ഹാഫിള് അന്‍സില്‍ കവലയൂര്‍ ഒമാന്‍, ശംസുദ്ധീന്‍ ഫൈസി കൊട്ടുകാട് ദമാം, സൈനുദ്ധീന്‍ ബാഖവി റോഡുവിള റിയാദ്, അബുസുമയ്യ സക്കരിയ്യ അമാനി ഖുന്‍ഫുദ, നസീറുദ്ധീന്‍ ഫൈസി പൂഴനാട് മക്ക(വൈസ് പ്രസിഡന്റുമാര്‍), മുഹമ്മദ് ബഷീര്‍ പാലച്ചിറ ഒമാന്‍, അഫ്‌സല്‍ ജബ്ബാര്‍ കൊടുങ്ങല്ലൂര്‍ അബൂദാബി, ഇന്‍സാഫ് മൗലവി വാടാനപ്പള്ളി ബഹറൈന്‍, ഹുമയൂണ്‍ വാടാനപ്പള്ളി കുവൈത്ത്(സെക്രട്ടറിമാര്‍), ഇല്ല്യാസ് തലശ്ശേരി അബൂദാബി, സൈഫുദ്ധീന്‍ മന്നാനി തണ്ടാശ്ശേരി റിയാദ്, വിജാസ് ഫൈസി ചിതറ ജിദ്ദ, അസീം മന്നാനി ഒമാന്‍, അബ്ദുള്‍ അസീസ് തേവലക്കര റിയാദ്, അനീസ് കൊടുങ്ങല്ലൂര്‍ ജിദ്ദ, ഹാരിസ് മന്നാനി ദമാം, നിസാം പി.എച്ച് അല്‍ ഖസീം, നവാസ് ഐ.സി.എസ് ദഹ്‌റാന്‍, യൂസുഫ് കൊടുങ്ങല്ലൂര്‍ സലാല, അന്‍സാര്‍ മാമൂട് മസ്‌ക്കറ്റ്, ശുക്കൂര്‍ കാപ്പില്‍ ജിദ്ദ, അന്‍സാരി കൊട്ടാരക്കര ഖത്തര്‍, മുര്‍ഷിദ് മൗലവി മാന്നാര്‍ കുവൈറ്റ് , കലാം മൗലവി കുവൈറ്റ് , മൊയ്ദു ബേക്കല്‍ ഷാര്‍ജ (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരെയും തെരഞ്ഞെടുത്തു. ബ്രഹത്തായ കര്‍മപദ്ധതി രൂപികരിച്ചു പ്രബോധന മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരി ക്കാനും സാമൂഹ്യ ജീവ കാരുണ്യ സുരക്ഷ പദ്ധതി കള്‍ ആവിഷ്‌കരിച്ചു സമൂഹത്തിന് മാതൃക യാവാനും യോഗം തീരുമാനിച്ചു.
RELATED STORIES
നിസ്ക്കരിക്കാന്‍ ബസ് നിര്‍ത്തി; ഉത്തര്‍പ്രദേശില്‍ രണ്ട് ബസ്...
7 Jun 2023 1:13 PM GMTസ്കൂള്‍ അധ്യയനം ഏപ്രിലിലേക്ക് നീട്ടിയ തീരുമാനം പിന്‍വലിച്ചു
7 Jun 2023 1:08 PM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTയൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTകരീം ബെന്‍സിമ അല്‍ ഇത്തിഹാദിന് സ്വന്തം
7 Jun 2023 5:17 AM GMT