Gulf

എയര്‍ ഇന്ത്യ എക്‌സ്പ്രസ് യുഎഇ ഓഫിസുകള്‍ ഇന്ന് തുറക്കും

കൊവിഡ് യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ അബുദബിയിലും അല്‍ ഐനിലുമുള്ള ഓഫിസുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് യുഎഇ ഓഫിസുകള്‍ ഇന്ന് തുറക്കും
X

അബുദബി: പ്രവാസി ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കിക്കൊണ്ടുപോവുന്ന പ്രക്രിയ വ്യാഴാഴ്ച ആരംഭിക്കെ, എയര്‍ഇന്ത്യ എക്സ്പ്രസിന്റെ യുഎഇയിലെ ഓഫിസുകള്‍ ഇന്നു രാവിലെ മുതല്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കും.കൊവിഡ് യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ അബുദബിയിലും അല്‍ ഐനിലുമുള്ള ഓഫിസുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു. ഇന്ത്യന്‍ എംബസി തയ്യാറാക്കുന്ന പട്ടികയ്ക്കനുസരിച്ച് യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ നല്‍കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ വ്യക്തമാക്കി. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് മൂന്നു മണി വരെയാണ് ഓഫിസുകളുടെ പ്രവര്‍ത്തനസമയമെന്ന് അധികൃതര്‍ അറിയിച്ചു. ദുബയ്, ഷാര്‍ജ ഓഫിസുകളും ഇന്ന് തുറക്കും.

Next Story

RELATED STORIES

Share it