Gulf

വളാഞ്ചേരി സ്വദേശിനി യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

കൊവിഡ് പോസ്റ്റീവ് ബാധിച്ചതിനെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് ഉമ്മുല്‍ ഖുവൈനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.

വളാഞ്ചേരി സ്വദേശിനി യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചു
X
അബുദബി: വളാഞ്ചേരി വൈക്കത്തൂര്‍ എയുപി സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ പരേതനായ കെ ബി ഹംസ മാസ്റ്ററുടെ മകന്‍ സാലിയുടെ ഭാര്യ ജസീന (34) യുഎഇയിലെ ഉമ്മുല്‍ ഖുവൈനില്‍ നിര്യാതയായി. വളാഞ്ചേരി മൂച്ചിക്കല്‍ സ്വദേശിനിയാണ്.കൊവിഡ് പോസ്റ്റീവ് ബാധിച്ചതിനെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് ഉമ്മുല്‍ ഖുവൈനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഭര്‍ത്താവ് സാലിക്കും രണ്ടു മക്കള്‍ക്കുമൊപ്പം ഉമ്മുല്‍ ഖുവൈനില്‍ ആയിരുന്നു താമസം. മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം യുഎഇയില്‍ സംസ്‌ക്കരിക്കും.
Next Story

RELATED STORIES

Share it