പെരിന്തല്‍മണ്ണ സ്വദേശി സൗദിയില്‍ മരിച്ചു
ബാബ് മക്കയില്‍ സ്റ്റുഡിയോയില്‍ ജീവനക്കാരനായ പെരിന്തല്‍മണ്ണ കക്കൂത്ത് സ്വദേശി പാറോതൊടി മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ ഷുകൂര്‍ (37) ആണ് മരിച്ചത്.

X
SRF20 Jun 2020 6:00 AM GMT
ജിദ്ദ: പെരിന്തല്‍മണ്ണ സ്വദേശിയായ യുവാവ് സൗദിയില്‍ മരിച്ചു. ബാബ് മക്കയില്‍ സ്റ്റുഡിയോയില്‍ ജീവനക്കാരനായ പെരിന്തല്‍മണ്ണ കക്കൂത്ത് സ്വദേശി പാറോതൊടി മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ ഷുകൂര്‍ (37) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ താമസസ്ഥലത്ത് വെച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മൃതദേഹം മഹജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍. മരണാന്തര നടപടികള്‍ക്ക് കെഎംസിസിയുടെ വെല്‍ഫെയര്‍ വിങ് ശ്രമങ്ങള്‍ നടത്തി വരുന്നു.
Next Story