കൊവിഡ് ബാധിച്ച് കൊല്ലം സ്വദേശി ഹഫര്‍ അല്‍ ബാത്തിനില്‍ മരിച്ചു
ഹഫര്‍ അല്‍ ബാത്തിന്: കൊവിഡ് ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന കൊല്ലം ഓച്ചിറ ക്ലാപ്പന സ്വദേശി കൊച്ചുവീട്ടില്‍ മുജീബ് റഹ്മാന് (48)ഹഫര്‍ അല്‍ ബാത്തിനില്‍ മരണപ്പെട്ടു. കഴിഞ്ഞ രണ്ട് ആഴ്ച്ച മുമ്പാണ് ശ്വാസ തടസത്തെ തുടന്ന് ഇദ്ദേഹത്തെ കിംങ് ഖാലിദ് ഹോസ്പിറ്റലില്‍ ചികില്‍സയില്‍ പ്രവേശിപ്പിച്ചത്. അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും വ്യാഴാഴ്ച്ച രാവിലെയോടെ മരണപ്പെടുകയായിരുന്നു.
പതിനഞ്ച് വര്‍ഷത്തോളം റിയാദില്‍ ജോലി ചെയ്ത ഇദ്ദേഹം പിന്നീട് ജോലി മതിയാക്കി നാട്ടില്‍ പോയി തിരിച്ചുവന്നു സഹോദരനുമായി ചേര്‍ന്ന് ഹഫര്‍ അല്‍ ബാത്തിനില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവരികയായിരുന്നു. അതിനിടയില്‍ ആറുമാസം മുമ്പ് മാതാവ് മരണപ്പെട്ടതുമൂലം നാട്ടിലേക്ക് ലീവിനുപോയ ഇദ്ദേഹം യാത്രാനിയന്ത്രണങ്ങള്ക്ക് തൊട്ട് മുമ്പാണ് മടങ്ങി വന്നത്. ഭാര്യ:സാജിദ ബീവി മക്കള്‍: ഷിഫാന, മുഹ്സിന.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് വെല്‍ഫയര്‍ കൊര്‍ഡിനേറ്റര്‍ മുഹിനുദ്ദീന്‍ മലപ്പുറത്തിന്റെ നേത്യത്വത്തില്‍ ഹഫര്‍ അല്‍ ബാത്തിനിലെ വാളന്റിയര്‍മാരായ നൗഷാദ് കൊല്ലം, നൗഫല്‍ എരുമേലി, ഷിനുഖാന്‍ പന്തളം,മുജിബ് റഹ്മാന്റെ ബന്ധു നസീര്‍ കാപ്പില്‍ എന്നിവര്‍ രേഖകള്‍ തയ്യാറാക്കാന്‍ രംഗത്തുണ്ട്.
RELATED STORIES
ഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMT