ജെഎസ്സി- ഐഎസ്എം അക്കാദമിയുടെ പത്താമത് കോച്ചിങ് ക്യാംപിന് തുടക്കമായി
18 വയസ് വരെയുള്ള കുട്ടികളെ സീനിയര്, ജൂനിയര്, സബ് ജൂനിയര് എന്നീ വിഭാഗങ്ങളില് ഉള്പ്പെടുത്തിയാണ് വിദഗ്ധപരിശീലനം നല്കുന്നത്.

ജിദ്ദ: ജെഎസ്സി- ഐഎസ്എം അന്താരാഷ്ട്ര ഫുട്ബോള് അക്കാദമിയുടെ പത്താമത് കോച്ചിങ് ക്യാംപിന് തുടക്കമായി. കൊവിഡ് കാല സുരക്ഷാ മാനദണ്ഡങ്ങള് പാലിച്ച് കുട്ടികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കിയാണ് ജിദ്ദ ഫൈസലിയ ടെക്നികല് സ്പോര്ട്സ് കോംപ്ലക്സിലെ സ്പാനിഷ് ഫുട്ബോള് ഗ്രൗണ്ടില് പരിപാടി ആരംഭിച്ചത്.
18 വയസ് വരെയുള്ള കുട്ടികളെ സീനിയര്, ജൂനിയര്, സബ് ജൂനിയര് എന്നീ വിഭാഗങ്ങളില് ഉള്പ്പെടുത്തിയാണ് വിദഗ്ധപരിശീലനം നല്കുന്നത്. കഴിഞ്ഞ വര്ഷത്തേതിന് സമാനമായി ഈ വര്ഷവും ഗോള് കീപ്പര്മാര്ക്കുള്ള പ്രത്യേക കൊച്ചിങ് ഉള്പ്പെടുത്തിയിട്ടുണ്ട്. കുട്ടത്തില് രക്ഷിതാക്കളുടെ കായികക്ഷമത വര്ധിപ്പിക്കാനായി പ്രത്യേക സംവിധാനവുമൊരുക്കിയിട്ടുണ്ട്.
ഓരോ വിഭാഗത്തിലുമായി വിദഗ്ധരായ പത്തില്പരം കോച്ചുമാരുടെ സേവനം അക്കാദമിയില് സജ്ജമാണ്. അക്കാദമിയില് പുതുതായി ചേരാനാഗ്രഹിക്കുന്നവര് താഴെ ക്കൊടുത്തിരിക്കുന്ന നമ്പറുകളിലോ സൈറ്റ് മുഖേനയോ ബന്ധപ്പെടാവുന്നതാണ്. Jscsocceracademy. Com പ്രവീണ് പദ്മന്: 0564570812, ബാസില് ബഷീര്: 0542562692, അസ്കര്: 0508146137, ജസിം ഹാരിസ്: 0545021679.
RELATED STORIES
എകെജി സെന്ററിന് നേരെ ബോംബേറ്
30 Jun 2022 8:38 PM GMTഉദ്ധവ് താക്കറെ സര്ക്കാരിന്റെ പതനത്തിന് കാരണമായത് ഈ കാരണങ്ങള്
30 Jun 2022 3:22 PM GMTബഹിഷ്കരണം തുടർന്ന് വി കുഞ്ഞികൃഷ്ണന്; കണക്കവതരിപ്പിക്കാൻ തയാറല്ലെന്ന്...
30 Jun 2022 2:50 PM GMTകേരളത്തില് ബലി പെരുന്നാള് ജൂലൈ 10ന്
30 Jun 2022 2:22 PM GMTപ്രവാചക നിന്ദാ മുദ്രാവാക്യം മുഴക്കി വിഎച്ച്പി-ബജിറംഗ്ദള് റാലി
30 Jun 2022 1:52 PM GMTപയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പ്: പ്രാഥമിക അന്വേഷണം ആരംഭിച്ച് പയ്യന്നൂർ...
30 Jun 2022 1:31 PM GMT