ജോലിക്കിടെ അപകടം: എടവണ്ണ സ്വദേശി ജിദ്ദയില്‍ മരിച്ചു

ജിദ്ദ: ജിദ്ദയിലെ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ വെച്ച് ജോലിക്കിടെ അപകടം സംഭവിച്ച് ചികില്‍ല്‍സയിലായിരുന്ന എടവണ്ണ സ്വദേശി ജിദ്ദയില്‍ മരിച്ചു. എടവണ്ണ പാലപറ്റ സ്വദേശി വാലത്തില്‍ അബ്ദുല്‍ ലത്തീഫാണ് (47) ഇന്ന് പുലര്‍ച്ചെ ജിദ്ദ മഹജര്‍ കിങ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലില്‍ വെച്ച് മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം ജിദ്ദ മെഹ്ജറില്‍ സിസിടിവി ഫിറ്റ് ചെയ്ത് കൊണ്ടിരിക്കെ ഉയരത്തില്‍ നിന്ന് വീണായിരുന്നു അപകടം സംഭവിച്ചത്. വീണതില്‍ തലക്കും ശരീരത്തിന്റെ മറ്റു ചില ഭാഗങ്ങളിലും പരിക്കുപറ്റിയ അദ്ദേഹത്തെ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.പീന്നീട് മരണം സംഭവിക്കുകയായിരുന്നു. വാലത്തില്‍ മുഹമ്മദ്‌ന്റെയും കടൂറെന്‍ ഉമ്മത്തി ഉമ്മയുടെയും മകനാണ്. ഭാര്യ പുല്ലന്‍ഞ്ചേരി ബുഷ്റ, ലെസിന്‍ ഫര്‍ഹാന്‍, ലെന ഫര്‍ഹാന്‍, നിഷാല്‍ ഫര്‍ഹാന്‍ എന്നിവര്‍ മക്കളാണ്. നാല് സഹോദരന്‍മാര്‍ ഉണ്ട്.
കബറടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ ശരിയാക്കുന്നതിന് ജീപാസ് സെയില്‍സ് മാനേജര്‍ ഷാനവാസ്, താഹിര്‍ ആമയൂര്‍, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, അഷ്‌റഫ് നല്ലളം, കോയിസ്സന്‍ ബീരാന്‍ കുട്ടീ, ഫിറോസ്, സമീര്‍ അടക്കമുള്ള ബന്ധുക്കളും നാട്ടുകാരും രംഗത്തുണ്ട്.
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT