ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു

മലയാളി വിദ്യാര്‍ത്ഥിനിയെ ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി.

ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു

ഷാര്‍ജ: മലയാളി വിദ്യാര്‍ത്ഥിനിയെ ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജ ഔര്‍ ഓണ്‍ സ്‌ക്കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിനിയായ നന്ദിത (15)യെയാണ് അല്‍ നബ്ബ പ്രദേശത്തുള്ള താമസ കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്നുമാണ് വീണ് മരിച്ചത്. എറണാംകുളം സ്വദേശിയും എത്തിസലാത്തില്‍ എന്‍ജിനീയറുമായ മുരളി-നിഷ ദമ്പതികളുടെ ഏക മകളാണ്. പോലീസും പാരാ മെഡിക്കല്‍ സംഘവും സംഭവ സ്ഥലത്ത് എത്തി കുവൈത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യയാണന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്യേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top