Gulf

ഏറ്റവും പ്രിയപ്പെട്ട ഭക്ഷ്യ വിഭവം ഹൈദരാബാദ് ബിരിയാണി

ഏറ്റവും പ്രിയപ്പെട്ട ഭക്ഷ്യ വിഭവം ഹൈദരാബാദ് ബിരിയാണി
X

ദുബയ്: മലബാര്‍, ലഖ്‌നോ, അറബിക്ക് അടക്കം പലതരം ബിരിയാണികള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണങ്കിലും ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് ഹൈദരാബാദിലെ നവാബുമാരുടെ ബിരിയാണിക്ക് തന്നെയാണന്ന് വിവിധ രാജ്യങ്ങളിലായി 60 റസ്റ്റാറണ്ടുകള്‍ നടത്തുന്ന ബിരിയാണീസ് എന്ന റസ്റ്റാറണ്ട് ഉടമകള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ചക്ക കൊണ്ടടക്കമുള്ള 20 വെജിറ്റബിള്‍ ബിരിയാണിയടക്കം 60 തരം ബിരിയാണികളാണ് തങ്ങള്‍ വിവിധ രാജ്യങ്ങളിലായി വില്‍പ്പന നടത്തുന്നതെന്ന് ഉടമസ്ഥനായ റഷീദ് മുഹമ്മദലി പറഞ്ഞു. അല്‍ നഹ്ദയിലെ റസ്റ്റാറണ്ട് പ്രമുഖ ഇന്ത്യന്‍ സിനിമാ കലാകാരന്‍ പത്മശ്രീ ബ്രഹ്മാനന്ദന്‍ ഉല്‍ഘാടനം ചെയ്തു. 200 ല്‍ പരം വിവിധ ഭക്ഷ്യ വിഭവങ്ങള്‍ കുറഞ്ഞ വിലക്കാണ് തങ്ങള്‍ നല്‍കുന്നതെന്നും അവര്‍ പറഞ്ഞു. സൂര്യദേവ്‌റ നായിഡുവും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it